ആലംപാടി : കേരള സിവില്‍ പോലീസ് സര്‍വീസ് തസ്തികയിലേക്ക് തിരഞ്ഞടുക്കപ്പെട്ട് നാടിനഭിമാനമായ മുഹിനുദ്ദീന്‍ ചെറിയാലംപാടിയേ കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി സ്നേഹോപഹാരം നല്‍കി ആദരിച്ചു. മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കാദര്‍ മിഹ്‌റാജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ചെങ്കാള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവ് ഉല്‍ഘാടന ചെയ്യുകയും സ്നേഹോപഹാരം കൈമാറുകയും ചെയ്തു . മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റ് കാസി അബ്ദുല്‍ റഹ്‌മാന്‍ , കെഎംസിസി ജിസിസി ചെയര്‍മാന്‍ മുഹമ്മദ് കാസി , ആലംപാടി പത്താം വാര്‍ഡ് ജനറല്‍ സെക്രട്ടറി അമീര്‍ കാസി , വാര്‍ഡ് ട്രഷറര്‍ അബ്ദുല്‍ കാദര്‍ മിഹ്‌റാജ് , മുസ്ലിം ലീഗ് കാസറഗോഡ് ജില്ല കൗണ്‍സില്‍ അംഗം ഗോവ അബ്ദുല്ല ഹാജി , കെഎംസിസി ജിസിസി വൈസ് ചെയര്‍മാന്‍ സി ബി മുഹമ്മദ് , കെഎംസിസി ജിസിസി വൈസ് പ്രസിഡന്റ്ഷരീഫ് വൈറ്റ് , മുസ്ലിം ലീഗ് വാര്‍ഡ് വൈസ് – പ്രസിഡന്റ് അബ്ദുല്‍ കാദര്‍ കാസി , മുസ്ലിം ലീഗ് നേതാവ് ഹമീദ് മിഹ്‌റാജ് , യൂത്ത് ലീഗ് ആലംപാടി പ്രസിഡന്റ് മാഹിന്‍ ആലംപാടി , ട്രഷറര്‍ റിയാസ് ടി എ , കെഎംസിസി ജിസിസി കമ്മിറ്റി അംഗങ്ങളായ ഷെരീഫ് ഹാജി മദ്ക്കത്തില്‍ , അബ്ദുല്ല കുവൈത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ ബാവ ആലംപാടി , നാസര്‍ ആലംപാടി , ഹാജി കാദര്‍ , മറ്റു അംഗങ്ങളായ ബഷീര്‍ ആലംപാടി , കാദര്‍ കാഹു , അബ്ദുല്ല കാരോടി , റസാഖ് ഹാജി തുടങ്ങിയ
കെഎംസിസി യുടേയും ,മുസ്ലിം ലീഗിന്റെയും ,യൂത്ത് ലീഗിന്റെയും ,msf ന്റെയും മുഴുവന്‍ നേതാക്കളും പ്രവത്തകരും സംബന്ധിച്ചു .
കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ജനറല്‍ സെക്രട്ടറി റൗഫ് കാസി എരിയപ്പാടി സ്വാഗതവും , വൈസ്- പ്രസിഡന്റ് അബ്ദുല്ല എ ഐ നന്ദിയും പറഞ്ഞു.