കുമ്പള.കുമ്പള മാവിനകട്ട സോനാ വില്ലയില്‍ പരേതരായ അബ്ദുല്‍ ഖാദര്‍ സ്രാങ്ക്-ഐഷാബി ദമ്പതികളുടെ മകന്‍ മൊയ്തീന്‍(60)പെര്‍വാഡ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു.പ്രഭാത സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അന്ത്യം. പ്രവാസിയായിരുന്നു. മൊഗ്രാല്‍ ദേശീയവേദി ഗള്‍ഫ് പ്രതിനിധിയും,മെക് 7 മൊഗ്രാല്‍ ഹെല്‍ത്ത് ക്ലബ്ബ് അംഗവുമായിരുന്നു.
ഭാര്യ:ആയിഷ. മക്കള്‍:നിലോഫര്‍, സോന,താനിയ, മര്‍ഴൂഖ്.മരുമക്കള്‍: നാസര്‍ ജനപ്രിയ(ഉപ്പള) ഷമീര്‍ ചെമ്പരിക്ക. സഹോദരങ്ങള്‍: ഗഫൂര്‍ ലണ്ടന്‍, ഫാത്തിബി,കുഞ്ഞിബി,നഫീസ, മൈമൂന, പരേതരായ സാലി കുമ്പള,അബ്ബാസ്, അബൂബക്കര്‍.
മയ്യത്ത് വൈകുന്നേരത്തോടെ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. നിര്യാണത്തില്‍ മൊ ഗ്രാല്‍ ദേശീയവേദി, മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ് അനുശോചിച്ചു.
ഫോട്ടോ:മൊയ്തീന്‍ പെര്‍വാട്.




