കാസര്‍ഗോഡ്: യുവ അധ്യാപകനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഹാമിദ് സയീദ് ആലംപാടിക്ക് ഇന്റര്‍നാഷണല്‍ ഐക്കണ്‍ അവാര്‍ഡ്. ഇന്റര്‍നാഷണല്‍ വേള്‍ഡ് റെക്കോര്‍ഡ്‌സ് സംഘടനയാണ് പുരസ്‌കാരം നല്‍കിയത്.
മോട്ടിവേഷണല്‍ ക്ലാസുകള്‍, കൗണ്‍സിലിംഗ്, പാരന്റിംഗ്, ടീച്ചേഴ്‌സ് ട്രെയിനിംഗ്, മെന്റലിസം പരിശീലനങ്ങള്‍ എന്നിവയിലൂടെ നിരവധി ആളുകളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സൃഷ്ടിച്ചുവരുന്ന വ്യക്തിയാണ് അദ്ദേഹം. മെന്റലിസം രംഗത്തെ മികവിന് മുമ്പ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് അംഗീകാരവും ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും, ഏഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദവും, മൗലാനാ അസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ ടി.എസ്.എസ്.ആര്‍ കൗണ്‍സിലിന് കീഴില്‍ ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി, ഹിപ്‌നോട്ടിസം പഠനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബില്യാഡ്‌സ് ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സ്‌കൂളിലെ മോറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായ ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമായി വിവിധ വേദികളില്‍ പ്രഭാഷണങ്ങളും പരിശീലന പരിപാടികളും നടത്തിവരുന്നു.
കാസര്‍ഗോഡ് ഡി.വൈ.എസ്.പിയും നടനുമായ സിബി തോമസ് ആണ് അവാര്‍ഡ് സമ്മാനിച്ചത്. കാസര്‍കോട് ജില്ലാ മുസ്ലിം ഓര്‍ഫനേജസ് കോഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് എസ്.എ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ ആലംപാടിയുടെയും ഖദീജയുടെയും മകനാണ് ഹാമിദ് സയീദ് ആലംപാടി.
ഹാമിദ് സയീദ് ആലംപാടിക്ക് ഇന്റര്‍നാഷണല്‍ ഐക്കണ്‍ അവാര്‍ഡ്




