കാസര്‍ഗോഡ്. കാസര്‍ഗോഡ് ജില്ലയിലെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ മിന്‍ഹാജ് ആലം ഐ.എ.എസിന് നിവേദനം നല്‍കി.
കാസര്‍ഗോഡ് ജില്ലയിലെ ജനങ്ങള്‍ക്ക് വൈദ്യുതി അന്യമാവുകയാണ്. ദിവസവും നാലും, അഞ്ചും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്.ചില ദിവസങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടാല്‍ ഒന്നോ,രണ്ടോ ദിവസം കഴിഞ്ഞാണ് വൈദ്യുതി പുനസ്ഥാപിക്കുന്നത്.അസഹ്യമായ ചൂടുകാലത്ത് ഇത് വലിയ ദുരിതമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്നത്.
അനന്തപുരം സബ്‌സ്റ്റേഷന് കീഴില്‍ വരുന്ന പ്രദേശങ്ങളാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്.ലോഡ് ഷെഡ്ഡിങ്ങിന് പുറമേ നിരന്തരമായുള്ള പവര്‍ കട്ടിംഗ് മൂലം ഇവിടത്തെ ജനങ്ങള്‍ തീരാ ദുരിതം അനുഭവിക്കുകയാണ്.രാത്രിയോ,പകലോ എന്നില്ലാതെ വൈദ്യുതി ഒളിച്ചോടിക്കൊണ്ടിരിക്കുകയാണ്.കടുത്ത വോള്‍ട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.ഇതിന്റെ കീഴില്‍ വരുന്ന മൊഗ്രാല്‍, കുമ്പള,ആരിക്കാടി പ്രദേശങ്ങളിലെ ജനങ്ങളാണ് ഇതുമൂലം ഏറ്റവും അധികം പ്രയാസം അനുഭവിക്കുന്നത്. അമിത ലോഡാണ് കാരണമെന്ന് കുമ്പള സെക്ഷന്‍ ഓഫീസില്‍ നിന്ന് പറയുന്നു.
നിലവില്‍ അനന്തപുരം സബ് സ്റ്റേഷന്‍ 33 കെവി സ്റ്റേഷനും സിംഗിള്‍ സര്‍ക്യൂട്ട് ലൈനുമാണ്.ഇത് 110 കെവി സബ്‌സ്റ്റേഷനാക്കി ഉയര്‍ത്തിയാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവുകയുള്ളൂ.
കൂടാതെ ഉപഭോക്താക്കള്‍ക്കനുസരിച്ചുള്ള ലൈന്‍മാന്‍ അടക്കമുള്ള തസ്തികകള്‍ പല ഓഫീസുകളിലും വളരെ കുറവാണ്.
ഇതിനും പരിഹാരം കാണേണ്ടിയിരിക്കുന്നു. ഈ സബ്‌സ്റ്റേഷന് കീഴിലുള്ള പല ലൈനുകളും വനങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ മരങ്ങള്‍ വീണ് നിരന്തരമായി ലൈനുകള്‍ പൊട്ടുന്നുണ്ട്.ഇത് പരിശോധിച്ച് റീ റൂട്ട് ചെയ്ത് ലൈനുകള്‍ കവേര്‍ഡ് കണ്ടക്ടാക്കി മാറ്റുകയും കുമ്പള വൈദ്യുതി സെക്ഷന്‍ ഓഫീസിന് കീഴില്‍ മൊഗ്രാലില്‍ ഒരു സബ് സെഷന്‍ ഓഫീസ് കൂടി അനുവദിക്കുകയും വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പരാതി അനുഭാവപൂര്‍വ്വം പരിഗണിച്ച് ഈ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമെന്ന് നിവേദക സംഘത്തെ എം.ഡി അറിയിച്ചിട്ടുണ്ട്. ദേശീയവേദി പ്രസിഡണ്ട്,എ എം സിദ്ധീഖ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അന്‍വര്‍,എം എ മൂസ എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.
ഫോട്ടോ:ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ വൈദ്യുതി വകുപ്പ് സി.എം.ഡി മിന്‍ഹാജ് ആലം ഐ.എ.എസിന് നിവേദനം സമര്‍പ്പിക്കുന്നു.
കെ.കെ.മൊബൈല്‍ ഓണര്‍ അബ്ദുള്‍ഖാദര്‍ കോളിക്കര, വിവോ കേരള ബ്രാന്‍ഡ് റീട്ടെയില്‍ മാനേജര്‍ രമേഷ് കൃഷ്ണ, വിവോ കേരള അസിസ്റ്റന്റ് മാനേജര്‍ മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




