കേരള പ്രദേശ് ആശാവര്‍ക്കേഴ്‌സ് സംഘം വാര്‍ഷിക സമ്മേളനം കാസര്‍ഗോഡ് ബിഎംസ് ഓഫീസില്‍ വച്ച് നടന്നു.

കേരള പ്രദേശ് ആശാവര്‍ക്കേഴ്‌സ് സംഘം (BMS ) വാര്‍ഷിക സമ്മേളനം 09.05.2026 കാസര്‍ഗോഡ് ബിഎംസ് ഓഫീസില്‍ വച്ച് നടന്നു.യൂണിയന്‍ പ്രസിഡന്റ് ശ്രീമതി ജയലക്ഷ്മി മീഞ്ച അധ്യക്ഷത വഹിച്ച പരിപാടിയില്‍ യൂണിയന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ശ്രീമതി സോണി സത്യന്‍ പത്തനംതിട്ട ഉത്ഘാടനം ചെയ്തു സംസാരിച്ചു. ആരോഗ്യ മേഖലയിലെ ഏറ്റവും താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആശമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വേതനം നല്‍കണമെന്നും ആശമാരെ സര്‍ക്കാര്‍ ജോലിക്കാരായി അംഗീകരിക്കണമെന്നും ഹോണറേറിയത്തിനും ഇന്‍സെന്റിവിനും പകരം ശമ്പളമായി നിശ്ചയിക്കണമെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ ശ്രീമതി സോണി സത്യന്‍ സൂചിപ്പിച്ചു..ബിഎംസ് ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീമതി യശവന്തി മഞ്ചേശ്വരം ആശംസ അര്‍പ്പിച്ചു സംസാരിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീമതി ഗീത ബാലകൃഷ്ണന്‍ ഒരു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു..ബിഎംസ് ജില്ലാ ജോയിന്‍ സെക്രട്ടറി ദിനേശ് ബബ്രാണ ഒരു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും സമാരോപ് പ്രസംഗവും നടത്തി. ജനറല്‍ സെക്രട്ടറിയായി ഗീതാ ബാലകൃഷ്ണനെയും പ്രസിഡന്റായി ജയലക്ഷ്മി മീഞ്ച ട്രഷറര്‍ സൗമ്യ നായ്ക്ക് കാസറഗോഡ് എന്നിവരെ തിരഞ്ഞെടുത്തു.. ശ്രീമതി ശ്രീജ മധു മുളിയാര്‍ സ്വാഗതവും ശ്രീമതി ദിവ്യ കാസറഗോഡ് നന്ദിയും പറഞ്ഞു ദേശീയ ഗാനത്തോട് കൂടി പരിപാടി അവസാനിപ്പിച്ചു…

Scroll to Top