ഓ. എന്‍.വിയുടെ ഗോതമ്പ് മണികള്‍ കവിതാസ്വാദന സദസ്സ് നടന്നു.

തൃക്കരിപ്പൂര്‍: ചൂരി ക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാല സംഘം താലൂക്ക് ലൈബ്രറി കൗണ്‍സി ലിന്റെ വായനാ വെളിച്ചം വായനാ കളരിയുടെ ഭാഗമായി പ്രശസ്ത കവി ഒ. എന്‍ വി കുറുപ്പിന്റെ ഗോതമ്പ് മണികള്‍ എന്ന കവിത ബാലവേദി കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി. ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലന്‍പരിപാടി ഉദ്ഘാടനം ചെയ്തു കവിതയുടെ ആനുകാലിക പ്രസക്തി വരികളുടെ അര്‍ത്ഥം. ഈണത്തില്‍ ആലപി ക്കല്‍ എന്നിവ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്നു റിയാ പ്രശാന്ത് കവിത ആലപിച്ചു.ചടങ്ങില്‍ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലവേദി കൂട്ടുകാരായ പാര്‍വ്വതി പി, അന്‍വിദ് കെ , ധനിക് ബാല, ധാന്‍വി, മീനാക്ഷി പി കാര്‍ത്തിക കെ.അമരിഷ് ദിഷാനി, തുളസി സി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു വായനാ വെളിച്ചം കണ്‍വീനര്‍ ശോഭിക മകേഷ് സ്വാഗതവും ലൈബ്രേറിയന്‍ നന്ദന പി.കെ നന്ദിയും പ്രകാശിപ്പിച്ചു

Scroll to Top