28
പത്തനംതിട്ട: നടന്‍ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദര്‍ശനത്തിന് അവസരമൊരുക്കിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവര്‍ക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കും. ചിട്ടയായ പ്രവര്‍ത്തനവും പൊലീസുമായുള്ള ഏകോപനവും തിരക്ക് നിയന്ത്രിക്കുന്നതില്‍ ഫലം കണ്ടു. മണ്ഡല – മകരവിളക്ക് ഒരുക്കങ്ങള്‍ തൃപ്തികരമാണ്. വെര്‍ച്വല്‍ ക്യൂ പരിധി ഉയര്‍ത്തേണ്ട ആവശ്യമില്ല. ആളുകള്‍ സുഗമമായി ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നുണ്ട്. ശബരിമല സന്നിധാനത്ത് എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. അതിന് അനുസരിച്ച ക്രമീകരണങ്ങളാണ് നടപ്പാക്കിയത്. അതില്‍ ചെറിയ വീഴ്ച വന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.