മൊഗ്രാല്‍: എസ്എസ്എല്‍സി പരീക്ഷയില്‍ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ- പ്ലസ്.
മൊഗ്രാല്‍ കടവത്ത് സ്വദേശി മജീദ് ഫുജൈറയുടെ മകള്‍ ആസിയത്ത് ഷഹാന, കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ഷംസുദ്ദീന്റെ മകള്‍
നിദ ഫാത്തിമ എന്നീ വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും എ- പ്ലസ് നേടി നാടിന് അഭിമാനമായത്.
വിജയികളെ മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ വീട്ടിലെത്തി മധുരം നല്‍കി അനുമോദിച്ചു.
പ്രസിഡണ്ട് സിദ്ദിഖ് റഹ്‌മാന്‍, ഉപദേശക സമിതി ചെയര്‍മാന്‍ എം മാഹിന്‍ മാസ്റ്റര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ അന്‍വര്‍, മുഹമ്മദ് അബ്‌കോ, എം.എ മൂസ, റിയാസ് കരീം എന്നിവര്‍ സംബന്ധിച്ചു.




