Home World റഷ്യയും യുക്രൈനും ഒരുമിച്ചു, അതും ഇന്ത്യക്ക് വേണ്ടി, ഐഎന്‍എസ് തുഷില്‍ കമ്മീഷന്‍ ചെയ്തു

റഷ്യയും യുക്രൈനും ഒരുമിച്ചു, അതും ഇന്ത്യക്ക് വേണ്ടി, ഐഎന്‍എസ് തുഷില്‍ കമ്മീഷന്‍ ചെയ്തു

by KCN CHANNEL
0 comment

, നാവികസേനക്ക് പുതിയ കപ്പല്‍
ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയില്‍ എത്തിയപ്പോള്‍ റഷ്യ കപ്പല്‍ ഇന്ത്യക്ക് കൈമാറി.

മോസ്‌കോ: റഷ്യയും യുക്രൈനും ഒരുമിച്ച് നിര്‍മിച്ച യുദ്ധക്കപ്പല്‍ ഇന്ത്യക്ക് കൈമാറി. 2016ലാണ് ഇന്ത്യ രണ്ട് യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ ഒന്നായ ഫ്രിഗേറ്റ്-ഐഎന്‍എസ് തുഷില്‍ നിര്‍മിക്കാനാണു റഷ്യയും യുക്രൈനും ഒരുമിച്ചത്. പിന്നീട് യുദ്ധം പൊട്ടിപ്പുറപ്പെട്ടെങ്കിലും ഇരു രാജ്യങ്ങളും കരാര്‍ ലംഘിച്ചില്ല. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയില്‍ എത്തിയപ്പോള്‍ റഷ്യ കപ്പല്‍ ഇന്ത്യക്ക് കൈമാറി. കപ്പലിന്റെ പ്രൈമറി എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളും യുക്രൈനിലാണ് നിര്‍മിച്ചത്. ഇന്ത്യന്‍ നാവികസേനയിലെ ഭൂരിഭാഗം കപ്പലുകളും യുക്രൈന്‍ കമ്പനിയായ സോറിയ-മാഷ്‌പ്രോക്റ്റ് നിര്‍മിച്ച ഗ്യാസ് ടര്‍ബൈനുകളാണ് ഉപയോഗിക്കുന്നത്.

എന്‍ജിനുകള്‍ യുദ്ധക്കപ്പലില്‍ സ്ഥാപിക്കുന്നതിനു മുന്‍പ് ഇന്ത്യ ഇത് യുക്രൈനില്‍ നിന്ന് വാങ്ങി റഷ്യയില്‍ എത്തിച്ചു. രണ്ട് കപ്പലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് നാവിക സേന. ഗോവയിലെ കപ്പല്‍ശാലയിലാണ് കപ്പലുകള്‍ നിര്‍മിക്കുന്നത്. 3,900 ടണ്‍ മള്‍ട്ടി-റോള്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് തിങ്കളാഴ്ച കലിനിന്‍ഗ്രാഡില്‍ കമ്മീഷന്‍ ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വിപുലമായ പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, തീവ്രവാദ വിരുദ്ധത തുടങ്ങിയ മേഖലകളില്‍ പരസ്പരമുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ഇന്ത്യയും റഷ്യയും സഹകരണത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രിഗേറ്റിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി അഭിനന്ദിച്ചു.

You may also like

Leave a Comment