മൊഗ്രാല്‍.’ലജ്ന ഇമായില്ലാഹ്”മൊഗ്രാല്‍,മഞ്ചേശ്വരം, മംഗലാപുരം അഹമ്മദീയ വനിതാ യൂണിറ്റുകളുടെ സംയുക്താ ഭിമുഖ്യത്തില്‍ കാസറഗോഡ് വിഷന്‍ ഐ സെന്ററിന്റെ സഹകരണത്തോടെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
ചടങ്ങില്‍ മൊഗ്രാല്‍ ലജ്ന ഇമായില്ലാഹ് യൂണിറ്റ് പ്രസിഡന്റ് മുബഷിറ ഉമൈര്‍ അധ്യക്ഷത വഹിച്ചു, മഞ്ചേശ്വരം യൂണിറ്റ് പ്രസിഡന്റ് മുംതാസ് ബാനു സ്വാഗതം ആശംസിച്ചു.ഡോ: അപര്‍ണ്ണ ഉദ്ഘാടനം നിര്‍വഹിച്ചു. കാസറഗോഡ് വിഷന്‍ ഐ സെന്ററിലെ ഡോക്ടര്‍മാരായ ഡോ:അപര്‍ണ, ഡോ:രാകേഷ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.നൂറോളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
സമാപന ചടങ്ങില്‍ മുനീറ മുബാറക്,ജന്നത്ത റഫീഖ്,സഫ അഫ്‌സാന,സാദിയ അന്‍സാര്‍,നസീറാ അന്‍വര്‍,സഫിയ നദീര്‍,ഷമീമ,നുസ്രത് സലീം,സാഹിറ ഇബ്രാഹിം,ഷാകിറാ,അമീറ സത്താര്‍,ആരിഫ റിയാസ് ,എന്നിവര്‍ സമ്പന്ധിചു.മംഗ്‌ളൂരു യൂണിറ്റ് പ്രസിഡന്റ് ഫൗസിയ റഹീം നന്ദി പറഞ്ഞു.