മൊഗ്രാല്‍ പുത്തൂര്‍ : കുടുംബശ്രീയില്‍ നിന്ന് ആനുകൂല്യം തട്ടിയെടുക്കുന്നതിന് വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് മജല്‍.6 വാര്‍ഡ് കുടുംബശ്രീ അംഗങ്ങളായ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ബിജെപി നേതാവുമായ ശ്രീമതി പ്രമീള മജലിനും അയല്‍ക്കൂട്ടം അംഗമായ ശ്രീമതി അനാമികയ്‌ക്കെതീരെ യുള്ള പരാതിയില്‍ പോലീസ് നിസ്സംഗത അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ് വ്യാജ രേഖ ചമച്ചതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത് ,കുടുംബശ്രീ ചെയര്‍പേഴ്‌സനായ ശ്രീമതി നബീസയുടെ പേരില്‍ വ്യാജ ലെറ്റര്‍പാഡും സീലും നിര്‍മ്മിക്കുകയും നബീസയുടെ കള്ളഒപ്പും ഇട്ട് അനൂകല്യത്തിന് അപേക്ഷിക്കുകയായിരുന്നു സംശയം തോന്നിയ കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലാണ് കള്ളക്കളി പുറത്തായത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സെമിറ ഫൈസലും കാസറഗോഡ് ജില്ലാ പോലീസ് ചീഫ് വിപ്പിന് പരാതി നല്‍കിയിരുന്നു, പ്രമീള മജലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭവും നടത്തിയിട്ടുണ്ട്,
എന്നാല്‍ പ്രമീളയ്‌ക്കെതിരെ വ്യക്തമായ തെളിവ് ഉണ്ടായിട്ടും പോലീസ് കേസ് ലാഘവത്തോടെയാണ് കണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു
അടുത്ത കാലത്തായി ഇത് പോലോത്ത നിരവതി പരാതികളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്
ഇവര്‍ക്കെതിരെയുള്ള പരാതി പോലീസ് ഗൗരവത്തില്‍ എടുത്ത് കുറ്റക്കരെ മാതൃകപരമായി ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം,
ആറ് പതിറ്റാണ്ടിലേറെ പഞ്ചായത്ത് ഭരിക്കുന്ന മുസ്ലിം ലീഗ് ജന പ്രതിനിധികള്‍ക്കെതിരെ ഇന്ന് വരെ ആര്‍ക്കും ഒരു ആരോപണവും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ബിജെപി ക്ക് ആദ്യമായി ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി കിട്ടിയപ്പോള്‍ മുതല്‍ അഴിമതി ആരോപണങ്ങളുടെ കൂമ്പരമാണ് ഉണ്ടായതെന്നും ഇതിനെ പ്രമീള പ്രതിരോധിക്കുന്നത്
ബി ജെ പി -എസ് ഡി പി ഐ നേതാക്കള്‍ നേതൃത്വം വഹിക്കുന്ന ജനകീയ സമരസമിതിയുടെ പിന്‍ബലത്തിലാണെന്നും നേതാക്കള്‍ പറഞ്ഞു
ഈ കേസിലെ നടപടി വൈകുന്നപക്ഷം എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിപ്രക്ഷോഭം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു
യോഗത്തില്‍ അന്‍വര്‍ ചേരങ്കയ് അദ്ധ്യക്ഷം വഹിച്ചു, എന്‍. എ. നെല്ലിക്കുന്ന് എം.എല്‍ .എ, പി.എം മുനീര്‍ ഹാജി, മാഹിന്‍ കേളോട്ട്, കെ.ബി. കുഞ്ഞാമു, എ.എ ജലീല്‍, കെ.എ. അബ്ദുല്ലകുഞ്ഞി, എം.എ. എച്ച് മഹ്‌മൂദ്, ടി.ഇ.മുഖ്താര്‍, നാസര്‍ ചെര്‍ക്കള,എസ്.പി.സലാഹുദ്ദിന്‍, പി. എം. കബീര്‍, മുഹമ്മദ് കുന്നില്‍, കെ. ബി. അഷ്റഫ്, മുജീബ് കമ്പാര്‍, റാഫി എരിയാല്‍, എം എ. നജീബ്, അന്‍സാഫ് കുന്നില്‍, എ.പി.ജാഫര്‍, ഹാരിസ് കമ്പാര്‍, മൂസാ ബാസിത്, അബ്ബാസ് മൊഗര്‍, ഹമിദ് ബള്ളൂര്‍, അബൂബക്കര്‍ പടിഞ്ഞാര്‍, അറഫാത്ത്കമ്പാര്‍, അഫ്രാസ് പി. എച്ച്, കാദര്‍ കടവത്ത്, ഹമിദ്. ബി, മഹമൂദ് ബള്ളൂര്‍, അമീര്‍ കോട്ടക്കുന്ന്, ജമാല്‍ ഹാജി കമ്പാര്‍, ഡി പി എം ഹനീഫ്, ഷാഫി തായല്‍, സിറാജ് മൂപ്പ, മുജീബ് ലിബാസ്, നവാസ് കരിപ്പൊടി, ജാഫര്‍ കുദ്രത്ത്, കെ ബി എ ബക്കര്‍, കെ. ബി. മുനീര്‍ കുളങ്കര, അഷ്റഫ് എരിയാല്‍, സുലൈമാന്‍ ചൗക്കി, എസ്. എച്ച്. ഹമീദ്, ബഷിര്‍ മൂപ്പ, മൊയ്ദു കല്ലങ്കയ്, സി. പി. അബ്ദുല്ല, മാഹിന്‍ കുന്നില്‍ പ്രസംഗിച്ചു
സിദ്ദിഖ് ബേക്കല്‍ സ്വാഗതവും കരീം ചൗക്കിനന്ദിയുംപറഞ്ഞു
വ്യാജ രേഖ ചമച്ച കേസ് പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായിമുസ്ലിം ലീഗ്
84
previous post