മികച്ച സന്നദ്ധ സംഘടനക്കുള്ള പുരസ്‌കാരം അമ്പലത്തറ സ്‌നേഹവീട് ഏറ്റുവാങ്ങി

.

പാലക്കാട്
ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കേരളത്തിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള രണ്ടാമത് ദയാമൃതം പുരസ്‌കാരം ദയ ട്രസ്റ്റ് സ്ഥാപകന്‍ ഇ ബി രമേശില്‍ നിന്നും സ്‌നേഹ വീട് ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഏറ്റുവാങ്ങി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനും അവരുടെ അവകാശങ്ങള്‍ക്കുമായി ഒരു പതിറ്റാണ്ടാലധികമായി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ . വേറിട്ട വഴിയാണ് അമ്പലത്തറ സ്‌നേഹവീട്.

കാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. വിശാലമായ മാനസിക ബോധവും കാരുണ്യ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സമിതി സ്‌നേഹവീടിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുതിര്‍ന്ന അംഗം എ ആര്‍ കൃഷ്ണമൂര്‍ത്തി സ്വാമിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലക്കിടി യുണൈറ്റഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെവാര്‍ഷികാഘോഷത്തിലാണ് സമ്മാനിച്ചത്.

ഭാരവാഹികളായ ജയന്‍.പി. വര്‍ഗ്ഗീസ്, രാജേഷ് സ്‌കറിയ , ഷീജമോഹന്‍ ,
പി.ആര്‍.ഒ. രധീഷ് അമ്പലത്തറ,
ബിറ്റ്‌സിഷിബു, റിസ, ഹരിത, ഷ്വിബ, ദിനില, സജിന , ഷൈമിനി ,റെജിയ,
ഉണ്ണിമായ
സംബന്ധിച്ചു

Scroll to Top