.
മൊഗ്രാല്‍. മഹത്തുക്കള്‍ കാണിച്ചുതന്ന ആത്മീയതയുടെയും, സഹിഷ്ണുതയുടെയും പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിന് വെളിച്ചമേകുന്നവരായി മാറാന്‍ നമുക്ക് കഴിഞ്ഞാല്‍ ഇത്തരം ഉറൂസ് നേര്‍ച്ചകള്‍ ധന്യമാവുകയുള്ളൂ വെന്ന് പൈക്ക മേഖലാ ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ പറഞ്ഞു.വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാല്‍ മഖാം ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയുല്ലാഹി അറബി ഹാജി(റ)പോലുള്ള ഔലിയാക്കളും, മഹത്തുക്കളും അല്ലാഹുവിലേക്ക് അടുത്തതും, ജനഹൃദയങ്ങളില്‍ ജീവിക്കുന്നതും അവരുടെ അധികാരമോ, സമ്പത്തോ കൊണ്ടല്ല.മറിച്ച് അവര്‍ നേടിയെടുത്ത ആത്മീയത കൊണ്ടാണെന്നും സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുള്ളക്കുഞ്ഞി ഹാജി സ്പിക്ക് അധ്യക്ഷത വഹിച്ചു. ഉസ്താദ് ഷമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബി എന്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. മൂസാ സഈദി,ഹസ്സന്‍ ദാരിമി,മുഹമ്മദ് ഫൈസി,അബ്ദുല്‍ ജബ്ബാര്‍ അശ്ശാഫി, അബൂബക്കര്‍ മൗലവി, സ്വാഗതസംഘം ഭാരവാഹികളായ വി പി അബ്ദുല്‍ ഖാദര്‍ ഹാജി,സയ്യിദ് ഹാദി തങ്ങള്‍,ടി എം ശുഹൈബ്,കെഎം ഇബ്രാഹിം കൊപ്പളം എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അന്‍വര്‍ ബി കെ നന്ദി പറഞ്ഞു.
ഫോട്ടോ: വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാല്‍ മഖാം ഉറൂസ് പരിപാടി പൈക്ക മേഖല ഖാ സി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യുന്നു.




