Home Kasaragod സംസ്ഥാന കബഡി ടൂര്‍ണമെന്റ്; വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കള്‍

സംസ്ഥാന കബഡി ടൂര്‍ണമെന്റ്; വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കള്‍

by KCN CHANNEL
0 comment

ദേശീയ സിവില്‍ സര്‍വീസസ് മീറ്റില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള സംസ്ഥാന പുരുഷ, വനിതാ കബഡി ടൂര്‍ണമെന്റില്‍ വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കളായി. 14 ജില്ലകളില്‍ നിന്നുമുള്ള പുരുഷ/വനിതാ ടീമുകള്‍ കബഡി മീറ്റില്‍ പങ്കെടുത്തു. കെ.വാസന്തി (ജി.എച്ച്.എസ്.എസ് കുണ്ടംകുഴി), പി.പി രഞ്ജിനി (ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട്), കെ.എന്‍ ശ്രീവിദ്യ (ജി.എച്ച്.എസ്.എസ് മുള്ളേരിയ), ഷീജ.കെ (ജി.എച്ച്.എസ്.എസ് ബന്തടുക്ക), പി.ജിഷ ബ്രിജിത്ത് (ജില്ലാ കോടതി), പി.പി തങ്കമണി (ജി.എസ്.ബി.എസ് കുമ്പള), പി.ജിഷ (സബ് കോടതി ഹോസ്ദുര്‍ഗ്), കെ.വി ബീന (ജില്ലാ കോടതി), കെ.കവിത (സി.എ ടു എ.ഡി.എം കാസര്‍കോട്), ശ്രീജ കുയ്യനങ്ങാടന്‍ (ജി.എച്ച്.എസ്.എസ് പാക്കം) എന്നിവരാണ് ടീമില്‍ ഉണ്ടായിരുന്നത്. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ വിജയികള്‍ക്ക് ട്രോഫി നല്‍കി. കാസര്‍കോട് ഉദയഗിരിയിലെ ജില്ലാ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ അന്തര്‍ദേശീയ കബഡി താരം ജഗദീഷ് കുമ്പള മുഖ്യാതിഥിയായി. ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹിമാന്‍, സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് അശോകന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like

Leave a Comment