‘ഇറാന്റെ മനസ്സില്‍ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാന്‍ അമേരിക്ക അനുവദിക്കില്ല’
1 മണിക്കൂര്‍ മുമ്പാണ് നടത്താനിരുന്ന വ്യോമാക്രമണത്തില്‍ നിന്ന് പിന്മാറിയത്: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്
ന്യൂയോര്‍ക്ക്: ഇറാനെതിരെ വീണ്ടും ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ സൈനിക ആക്രമണം നടത്താന്‍ അമേരിക്ക സജ്ജമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാനില്‍ നടത്താനിരുന്ന വ്യോമാക്രമണത്തില്‍ നിന്ന് ഒരു മണിക്കൂര്‍ മുന്‍പ് മാത്രമാണ് അമേരിക്ക പിന്മാറിയതെന്നും ട്രംപ് വെളിപ്പെടുത്തി. കരാറിലെത്താന്‍ ഇറാന്‍ അമേരിക്കയോട് യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന നിയമനിര്‍മ്മാണ സഭയിലെ അം?ഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോണള്‍ഡ് ട്രംപ്.
ഇറാന്റെ മനസ്സില്‍ ആണവായുധം ഉണ്ടെന്നും അവരുടെ കൈവശം ആണവായുധം ഉണ്ടായിരിക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും യുദ്ധം വളരെ വേ?ഗത്തില്‍ അവസാനിക്കാന്‍ പോകുന്നുവെന്നും ട്രംപ് പ്രതികരിച്ചു. ‘നമ്മള്‍ ഒരു നല്ല ജോലി ചെയ്തു. ഞങ്ങള്‍ അത് വളരെ വേഗത്തില്‍ അവസാനിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു, അവര്‍ക്ക് ഒരു ആണവായുധം ഉണ്ടാകില്ല, ഞങ്ങള്‍ അത് വളരെ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.യു എസ് കോണ്‍ഗ്രസില്‍ നിന്ന് പ്രസിഡന്റിന് വ്യക്തമായ അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇറാനെതിരായ യുഎസ് യുദ്ധം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന വാര്‍ പവേഴ്‌സ് പ്രമേയത്തിന് അനുകൂലമായി റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സെനറ്റ് ചൊവ്വാഴ്ച വോട്ട് ചെയ്ത സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. നേരത്തെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബില്‍ കാസിഡിയുടെ അപ്രതീക്ഷിത കൂറുമാറ്റത്തെത്തുടര്‍ന്ന് ഇറാനിലെ സൈനിക നടപടി അവസാനിപ്പിക്കാനുള്ള പ്രമേയം ചൊവ്വാഴ്ച സെനറ്റില്‍ പാസായിരുന്നു. 50-നെതിരെ 47 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
ഇതിനിടെ യുദ്ധം വീണ്ടും ആരംഭിച്ചാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ സര്‍പ്രൈസുകള്‍ കാത്തുവെച്ചിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ?ഗ്ചി വ്യക്തമാക്കി.ഇതിനിടെ ഇറാനുമായുള്ള ചര്‍ച്ചകളില്‍ കൂടുതല്‍ പുരോ?ഗതി ഉണ്ടായതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചു.
ള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇറാനെതിരെ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന ആക്രമണം മാറ്റി വെയ്ക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ നിര്‍ദ്ദേശത്തിന് മറുപടി നല്‍കിയതായി ഇറാന്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പൊടുന്നനെയുള്ള സോഷ്യല്‍ മീഡിയ പ്രഖ്യാപനം പുറത്ത് വന്നത്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഇറാനുമായി സംസാരിക്കുന്ന പശ്ചാത്തലത്തില്‍ ആക്രമണം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.




