2026ലെ ഈദ് കളക്ഷനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ ഔപചാരിക തുടക്കമായാണ് ലോഗോ പ്രകാശനം നടത്തിയത്. ഉപഭോക്താക്കള്‍ക്ക് ഈദ് ആഘോഷത്തെ കൂടുതല്‍ മനോഹരമാക്കുന്ന വൈവിധ്യമാര്‍ന്ന കളക്ഷനുകളും പ്രത്യേക അനുഭവങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചടങ്ങില്‍ കാസര്‍ഗോഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റായ ഡോ. ഷെയ്ഖ് ബാവയും, ജനറല്‍ സെക്രട്ടറിയായ ഫത്താഹ് ബംഗാരയും മുഖ്യാതിഥികളായി പങ്കെടുത്തു.
2026 മെയ് 20-ന് വൈകിട്ട് 4 മണിക്ക് Shobhika Weddings, MG Road Kasaragod-ല്‍ നടന്ന ചടങ്ങില്‍ നിരവധി സാമൂഹിക പ്രമുഖരും സാന്നിധ്യം അറിയിച്ചു.
ചടങ്ങില്‍ ശോഭിക വെഡ്ഡിംഗ്‌സ് ഡയറക്ടര്‍മാരായ ഷിഹാബ് , ഷോറൂം മാനേജര്‍മാരായ…അംജദ്, റജീഷ്, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
”വലിയ പെരുന്നാള്‍ വലിയ വൈബ്” ക്യാമ്പെയ്നിലൂടെ ഉപഭോക്താക്കള്‍ക്ക് പുതുമയും ആഘോഷഭാവവും നിറഞ്ഞ ഈദ് വസ്ത്ര കളക്ഷനുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ശോഭിക വെഡ്ഡിംഗ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.
ഉപഭോക്താക്കളുടെ മികച്ച പിന്തുണയാണ് ശോഭിക വെഡ്ഡിംഗ്‌സിന്റെ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ശക്തിയെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി




