‘എ.കെ.എം. അഷ്റഫ് എന്ത നാനു’ ; നിയമസഭയില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരുടെ ഇടയില്‍ കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഭാഷാ വൈവിധ്യത്തെ ഉയര്‍ത്തിപ്പിടിച്ച് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ്. ലിപി ഇല്ലാത്ത ബ്യാരിയാണ് അഷ്റഫിന്റെ മാതൃഭാഷ. സ്‌കൂള്‍ പഠനം കന്നഡയിലായിരുന്നു. അതിനാല്‍ മലയാളത്തേക്കാള്‍ നന്നായി കന്നഡയാണ് എഴുത്തും വായനയും അഷ്റഫിന് വഴങ്ങുന്നത്. മാത്രമല്ല അഷ്റഫിന്റെ വോട്ടര്‍മാരില്‍ നല്ലൊരു ശതമാനവും കന്നഡ സംസാരിക്കുന്നവരാണ്.
‘എ.കെ.എം അഷ്റഫ് എന്ത നാനു’: നിയമസഭയില്‍ കന്നഡ മുഴക്കി മഞ്ചേശ്വരം എംഎല്‍എ




