വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാല്‍ മഖാo ഉറൂസ്: അനുസ്മരണവും, പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

.

ഉലമാക്കളും, ഉമറാക്കളും മഹല്ലിനും, സമൂഹത്തിനും വെളിച്ചം പകര്‍ന്നവര്‍.

-സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍.

മൊഗ്രാല്‍.മഹല്ലിനും,സമൂഹത്തിനും വെളിച്ചം പകര്‍ന്ന ധന്യരായ ഉലമാക്കളുടെയും, ഉമറാക്കളുടെയും പവിത്രമായ ഓര്‍മ്മകള്‍ പുതുക്കുക എന്നതാണ് അനുസ്മരണവും, ആദരവുമെന്ന് പൈക്ക മേഖലാ ഖാസിസയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ അഭിപ്രായപ്പെട്ടു. വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാല്‍ മഖാo ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാര്‍. അവര്‍ ദീനിന്റെ നിലനില്‍പ്പിനായി സഹിച്ച ത്യാഗങ്ങള്‍ എക്കാലവും ഓര്‍മ്മകളായി നിലനില്‍ക്കും.ഈ മഹല്ലില്‍ മണ്‍മറഞ്ഞു കിടക്കുന്ന നമ്മുടെ മുന്‍ഗാമികളായ ഉലമാക്കള്‍ കേവലം അറിവ് പകര്‍ന്ന് തന്നവര്‍ മാത്രമായിരുന്നില്ല, ഇരുളടിഞ്ഞ വഴികളില്‍ നമുക്ക് സന്മാര്‍ഗത്തിന്റെ വെളിച്ചം കാണിച്ചുതന്ന നക്ഷത്രങ്ങളായിരുന്നു സയ്യിദ് അലി പാപ്പം കോയ തങ്ങള്‍,സയ്യിദ് സൈനുല്‍ ആബ്ദീന്‍ കുഞ്ഞിക്കോയ തങ്ങള്‍,സയ്യിദ് പൂക്കോയ തങ്ങള്‍, കോട്ട ഉസ്താത്,യൂ എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍,എം എ ഖാസിം മുസ്ലിയാര്‍,കെ അബ്ദുറഹീം മുസ്ലിയാര്‍,എം എ ഫസല്‍ മുസ്ലിയാര്‍,മുഹിയുദ്ദീന്‍ മുസ്ലിയാര്‍. ഇസ്മയില്‍ മുക്രി, സൈനുദ്ദീന്‍ മുസ്ലിയാര്‍,അന്തു മുസ്ല്യാര്‍,എസ് എ അന്തുഞ്ഞി ഉസ്താദ്,കുന്നില്‍ പള്ളി അദ്‌ലഞ്ഞി മുസ്ലിയാര്‍ തുടങ്ങിയ ഉലമാക്കളെന്ന് സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ അനുസ്മരിച്ചു. പൂര്‍വികന്മാര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങളെയും, മഹല്ല് സംവിധാനങ്ങളെയും കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തരും മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വെച്ച് ലത്തീഫ് സഖാഫി,അബ്ദുല്‍ ഗഫൂര്‍ ഹനീഫി എന്നിവരെ ആദരിച്ചു. ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് എം ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു.ബി വി അബ്ദുല്‍ഹമീദ് മൗലവി സ്വാഗതം പറഞ്ഞു.ഖത്തീബ് അബ്ദുറഹ്‌മാന്‍ ഫൈസി,കെ പി സുലൈമാന്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അബൂബക്കര്‍ മൗലവി,വി പി അബ്ദുല്‍ ഖാദര്‍ ഹാജി,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,ബി എന്‍ മുഹമ്മദലി,ടി എം ശുഹൈബ്,കെഎം ഇബ്രാഹിം കൊപ്പളം, ലത്തീഫ് കൊപ്പളം,കെ അറബി കൊപ്പളം,ബി കെ അന്‍വര്‍ കൊപ്പളം, സി എം ഹംസ,എംജിഎ റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.അഷ്‌റഫ് പെര്‍വാഡ് നന്ദി പറഞ്ഞു.

ഫോട്ടോ:വലിയുള്ളാഹി അറബി ഹാജി(റ) മൊഗ്രാല്‍ മഖാം ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മണ്‍മറഞ്ഞുപോയ ഉമറാക്കള്‍-ഉലമാക്കള്‍ അനുസ്മരണ യോഗത്തില്‍ സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Scroll to Top