കാസര്‍കോട്: കെ.എസ്.ഡബ്ല്യൂ.എം.പി ഫണ്ട് ഉപയോഗപ്പെടുത്തി കാസര്‍കോട് നഗരസഭയിലെ പൊതു ഇടങ്ങളില്‍ വരച്ച ശുചിത്വ സന്ദേശ ചുവര്‍ ചിത്രങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അനാച്ഛാദനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹറുന്നിസ ഹമീദ് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹമീദ് ബെദിര, ജാഫര്‍ കമാല്‍, വിദ്യാശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ രാമകൃഷ്ണ ഹൊള്ള, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ചാര്‍ജ്ജ് ബിജു, കെ.എസ്.ഡബ്ല്യൂ.എം.പി സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് സൂരജ് കെ വി, എസ്.ഡബ്ല്യൂ.എം എഞ്ചിനീയര്‍ നീതു റാം തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി ഷാജു നന്ദി പറഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, ശുചീകരണ വിഭാഗം തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
കാസര്‍കോട് നഗരസഭ കെ.എസ്.ഡബ്ല്യൂ.എം.പി ശുചിത്വ സന്ദേശ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു




