ലോകരാജ്യങ്ങളോടൊപ്പം ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തിയ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി – പി. കെ ഫൈസല്‍

രാജ്യത്ത് ഹൈടെക് വിപ്ലവത്തിന് തുടക്കം കുറിക്കുകയും പഞ്ചായത്ത് രാജ് ആക്ട് നടപ്പില്‍ വരുത്തി അധികാര വികേന്ദ്രീകരണം ജനങ്ങളിലെത്തിക്കുകയും പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടവകാശം നടപ്പിലാക്കിയ ഭരണാധികാരിയും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വികസനരംഗത്ത് വന്‍ കുതിപ്പുണ്ടാക്കിയ ഭരണാധികാരിയുമായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ഡിസിസി പ്രസിഡണ്ട് പി. കെ ഫൈസല്‍ അനുസ്മരിച്ചു.
രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുന്നതിനും മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിച്ച് രാജ്യത്തെ ജനതയെ നെഞ്ചോട് ചേര്‍ത്ത് മുന്നോട്ടുപോയ നേതാവുമായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് പി. കെ ഫൈസല്‍ പറഞ്ഞു.
ശാസ്ത്രസാങ്കേതിക രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം നടപ്പിലാക്കിയതോടുകൂടി ലോക രാജ്യങ്ങളോടൊപ്പം ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തിയ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെന്ന് അദ്ദേഹത്തിന്റെ മുപ്പത്തിയാറാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ പ്രസ്താവിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം. സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, അഡ്വ: യു. എസ് ബാലന്‍, ഡിസിസി ഭാരവാഹികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ ഖാലിദ്, അഡ്വ: പി. വി സുരേഷ്, സോമശേഖര ഷേണി, സി. വി ജെയിംസ്, രാജന്‍ പെരിയ, കെ. ലക്ഷ്മണപ്രഭു നേതാക്കളായ രാജു കട്ടക്കയം, കെ. വി ഭക്ത വത്സലന്‍, ടി. ഗോപിനാഥന്‍ നായര്‍, ലോക്‌നാഥ് ഷെട്ടി, കാര്‍ത്തികേയന്‍ പെരിയ, എ. വാസുദേവന്‍, ദിവാകരന്‍ കരിച്ചേരി, ഡോ: കെ. വി ശശിധരന്‍, ഉഷ അര്‍ജുനന്‍, ജമീല അഹമ്മദ്, അര്‍ജ്ജുനന്‍ തായലങ്ങാടി, എ. അബ്ദുല്‍ റസാഖ് ചെര്‍ക്കള, യു. വേലായുധന്‍, മഹമൂദ് വട്ടയക്കാട്, സി. അശോകന്‍ മാസ്റ്റര്‍, ശ്യാം പ്രസാദ് മാന്യ, സുലൈമാന്‍ ഉജംപദവ്, രാജേഷ് നായിക്, ബി. എ ഇസ്മയില്‍, പുരുഷോത്തമന്‍ നായര്‍, ഖാദര്‍ മാന്യ, കമലാക്ഷ സുവര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു.

Scroll to Top