മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കാസറഗോഡ് ജില്ലയിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദം രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം / അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം ബി എ ( മാര്‍ക്കറ്റിംഗ്).ഉയര്‍ന്ന പ്രായപരിധി 30 വയസ്സ് (01.05.2026 ന് 30 വയസ്സ് കഴിയാന്‍ പാടുള്ളതല്ല). പ്രതിമാസ ശമ്പളം 20,000/-.അപേക്ഷാഫോം www.keralachicken.org.in എന്ന സൈറ്റില്‍ ലഭ്യമാണ്. നിലവിലെ തസ്തികയില്‍ കെ ബി എഫ് സി എല്ലിന്റെ ഉദ്യോഗസ്ഥരായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ ഈ തസ്തികയിലേക്ക് പരിഗണിക്കുന്നതല്ല. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 01/06/2026 തിങ്കളാഴ്ച 5 മണിക്ക് മുന്‍പായി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍,കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍, കാസര്‍ഗോഡ് -671123 ഫോണ്‍ -7012766725 എന്ന മേല്‍വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്.

Scroll to Top