കാസര്‍കോട് ജില്ലയുടെ 42-ാം വാര്‍ഷികത്തോടനുബദ്ധിച്ച് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, സ്റ്റാഫ് കൗണ്‍സില്‍,അക്ഷര ലൈബ്രറി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയുടെ ചരിത്രവും സംസ്‌ക്കാരവും കോര്‍ത്തിണക്കിയ ചോദ്യങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടന്ന മത്സരത്തില്‍ ജി.എസ്.ടി വിഭാഗത്തിലെ വി.എം സതീശന്‍, എം.പവിത്രന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ക്വിസ് മത്സരം നിയന്ത്രിച്ചു. എ.ഡി.എം കെ.വി ശ്രുതി വിജയികള്‍ക്ക് സമ്മാനം നല്‍കി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന, അക്ഷര ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാസര്‍കോട് ജില്ലയുടെ 42-ാം വാര്‍ഷികംജീവനക്കാര്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു




