എസ്.എസ്.എഫ് പുത്തിഗെ സെക്ടര്‍ എക്‌സിക്യൂട്ടീവ് മുഹിമ്മാത്തില്‍ നടന്നു

പുത്തിഗെ: എസ്.എസ്.എഫ് പുത്തിഗെ സെക്ടര്‍ എക്‌സിക്യൂട്ടീവ് യോഗം മുഹിമ്മാത്തില്‍ സംഘടിപ്പിച്ചു. സെക്ടര്‍ പ്രസിഡന്റ് ഉമര്‍ ഹിമമി മൊഗറടുക്ക അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുമീത്ത് അഹ്‌സനി കട്ടത്തടുക്ക സ്വാഗതം ആശംസിച്ചു.

സെക്ടര്‍ സെക്രട്ടറിമാരായ ശമ്മാസ് രിഫായി നഗര്‍, അജ്മല്‍ മൊഗറടുക്ക, മുഷ്ഫിഹ് മുഹിമ്മാത്ത് നഗര്‍, ആരിഫ് ഹാശിമി കളത്തൂര്‍ എന്നിവര്‍ പ്രവര്‍ത്തകര്‍ക്ക് സംഘടനാ സന്ദേശം നല്‍കി.

യോഗത്തില്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും സാഹിത്യോത്സവിന്റെ മുന്നൊരുക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു

Scroll to Top