100 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കി.
മൊഗ്രാല്‍ പുത്തൂര്‍ :
പുഞ്ചിരിയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് എന്ന ലക്ഷ്യവുമായി 17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ‘ പുഞ്ചിരി ‘ സ്‌കൂള്‍ കിറ്റ് വിതരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും എം എല്‍ എ യുമായ കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയ്തു. മുസ്ലിം ലീഗും പോഷക സംഘടനകളും വ്യാപകമായി സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് കല്ലട്ര മാഹിന്‍ എം എല്‍ എ പറഞ്ഞു. ‘പുഞ്ചിരി ‘ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് നേതാക്കളായ കെ ബി കുഞ്ഞാമു ഹാജി, അന്‍വര്‍ ചേരങ്കൈ ,സിദ്ധീക്ക് ബേക്കല്‍, മുഹമ്മദ് കുന്നില്‍, കെ ബി അഷ്‌റഫ്, എ എ ജലീല്‍, എസ് എം നൂറുദ്ധീന്‍,മാഹിന്‍ കുന്നില്‍, കുഞ്ചാര്‍ അബ്ദുല്ല, കെ ബി അബ്ദുല്ല കുഞ്ഞി, കെ ബി അബ്ദുല്‍ റഹിമാന്‍ ഹാജി, മാഷിദ മുഹമ്മദ്, പി ബി അബ്ദുല്‍ റഹിമാന്‍ ,ഷെഫീക്ക് പി ബി എസ്, കെ എം ഇര്‍ഷാദ്, ഇര്‍ഫാന്‍ കുന്നില്‍, റഷീദ് പോസ്റ്റ്, അത്തു, മൊയ്തീന്‍ കൊടിയമ്മ, ഹസ്സന്‍ കൊക്കടം, മുനീര്‍ മൊഗര്‍,
മുഹമ്മദ് മൂല, ബി പി ഖാലിദ്, സിദ്ധീക്ക് കണ്ണൂര്‍, ഹമീദ് ചായിത്തോട്ടം,
സഫിയ ഇര്‍ഷാദ്, ഷാഹിന, ഖദീജത്ത് ജസീല സംബന്ധിച്ചു.




