28
ദില്ലി: വയനാട് ദുരന്തത്തില്‍ ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഐക്യാമറയും, ബ്രഹ്‌മപുരവും പോലുള്ള അഴിമതി കരാറുകള്‍ക്കായി കോടികള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ വയനാടിലെ ജനങ്ങള്‍ക്കായി ഒന്നും നല്‍കാത്തത് എന്തുകൊണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.