Home Sports അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ്: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍

അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ്: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍

by KCN CHANNEL
0 comment

ക്വാലാലംപൂര്‍: പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ 7.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 29 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ കമാലിനിയും17 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്ന സനിക ചാല്‍ക്കേയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

ഓപ്പണര്‍ തൃഷ(0) ഗോണ്‍ഗാഡിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതക്ക് മുന്നിലാണ് മുട്ടുമടക്കിയത്. 32 പന്തില്‍ 24 റണ്‍സെടുത്ത ഓപ്പണര്‍ കോമള്‍ ഖാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഫാത്തിമ ഖാന്‍(11) മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. 18 പന്തില്‍ 9 റണ്‍സെടുത്ത ഖുറാതുലൈന്‍ അഹ്‌സനും അഞ്ച് പന്തില്‍ മൂന്ന് റണ്ണെടുത്ത മഹ്നൂര്‍ സേബും പുറത്താകാതെ നിന്നു.

You may also like

Leave a Comment