മാധ്യമ രംഗത്തെ
പ്രമുഖരും. സി.ഒഎ ഭാരവാഹികളുമുള്‍പ്പെടെ നിരവധി പേര്‍ അന്‍വറോര്‍മ്മയില്‍ ഒത്തുകൂടി
കാസര്‍കോട്:
ഭാവിയുടെ ദൃശ്യ സംസ്‌കാരത്തിന് പുതിയ ചിറകുകള്‍ നല്‍കിയ, വര്‍ത്തമാന കാലത്തിന്റെ ദൃശ്യസാധ്യതകളെ സ്വപ്നങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യങ്ങളിലേക്ക് പറിച്ചുനട്ട, കാഴ്ചകള്‍ക്ക്
പുതിയ ഭാഷ പകര്‍ന്ന് നല്‍കിയ എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മകള്‍ക്ക് പത്താണ്ട്.
സി.ഒ.എ
സ്ഥാപക നേതാവും,സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന നാസര്‍
ഹസ്സന്‍ അന്‍വറിന്റെ 10ാം ഓര്‍മ്മദിനത്തിന്റെ ഭാഗമായി
കാസര്‍കോട്ട് സംഘടിപ്പിച്ച അന്‍വറോര്‍മ അനുസ്മരണ പരിപാടിയില്‍,
ആ സ്നേഹത്തണലില്‍ വിശ്രമിച്ചവര്‍, മധുരം പകര്‍ന്നവര്‍ അന്‍വറോര്‍മയുമായി വീണ്ടും
ഒത്തു കൂടി. കാസര്‍കോട് ആര്‍.കെ മാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി കാസര്‍കോട് എം.എല്‍.എ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
സി.ഒ.എ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് എന്‍.എച്ച് അന്‍വര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് രാജ്മോഹന്‍ മാമ്പ്ര അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രദീപ് നാരായണന്‍,
സിഡ്കോ പ്രസിഡണ്ട് കെ. വിജയകൃഷ്ണന്‍, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
സി.ഒ.എ.ജില്ലാ പ്രസിഡന്റ് മനോജ്കുമാര്‍ വി.വി, സി.ഒ.എ സംസ്ഥാന എക്സിക്യുട്ടിവ് അംഗം ഷുക്കൂര്‍ കോളിക്കര, കേരളാവിഷന്‍ ബ്രോഡ്ബാന്‍ഡ് ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍, സി.ഒ.എ ജില്ലാ ട്രഷറര്‍ വിനോദ് പി, സി.സി.എന്‍. എം.ഡി
മോഹനന്‍ ടി.വി, കാസര്‍കോട് വിഷന്‍ എംഡി സതീഷ് കെ.പാക്കം, സി.ഒ.എ.കാസര്‍കോട് മേഖലാ സെക്രട്ടറി പാര്‍ത്ഥസാരഥി കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.
സി.ഒ.എ. ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍ സ്വാഗതവും സി.സി.എന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.




