പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ ബൈക്ക് തള്ളി പ്രതിഷേധിച്ച് കെ എസ് യു .

കാസര്‍ഗോഡ് : പെട്രോള്‍ ഡീസല്‍ വില നിരന്തരം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ബൈക്കുകള്‍ തള്ളി പ്രതിഷേധിച്ച് KSU. കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റില്‍ നിന്നും പ്രസ് ക്ലബ് ജംഗ്ഷനിലുള്ള പെട്രോള്‍ പമ്പു വരെയാണ് KSU കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്കുകളും സ്‌കൂട്ടറുകളും തള്ളി പ്രതിഷേധിച്ചത്. KSU കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് അഡ്വ ജവാദ് പുത്തൂറിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ക്രമാതീതമായി പെട്രോള്‍ ഉല്പന്നങ്ങളുടെ വില വര്‍ധിച്ചുവരുമ്പോഴും, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വലയുമ്പോഴും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ രാജ്യങ്ങള്‍ ചുറ്റി നടക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് നാണക്കേടാണെന്ന് KSU പ്രസ്താവിച്ചു.AICC കോഡിനേറ്റര്‍ മനാഫ് നുള്ളിപ്പാടി പരിപാടി ഉദ്ഘാടനം ചെയ്തു. KSU ജില്ല പ്രസിഡണ്ട് അഡ്വ ജവാദ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആദര്‍ശ് കെ സ്വാഗതവും അന്‍സാരി നന്ദിയും പറഞ്ഞു. ജില്ല ജന. സെക്രട്ടറി അഖില്‍ ജോണ്‍, വിഷ്ണു ഇരിയണ്ണി, സുജിത് എസ്, വൈഷ്ണവ് കോളിച്ചാല്‍, ഷജാഹ് പട്‌ള എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top