വിരമിക്കുന്ന അധ്യാപര്‍ക്ക് യാത്രയയപ്പ് നല്‍കി

ബോവിക്കാനം : മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പഞ്ചായത്ത് എഡ്യൂക്കേഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ഉദുമ നിയോജക മണ്ഡലം എം.എല്‍.എ കെ. നീലകണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രേമലത സ്വാഗതം പറഞ്ഞു.

വിവിധ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന വി.എം കൃഷ്ണ പ്രസാദ്, പി. പ്രേമ ബിന്ദു, കെ. ഉണ്ണി കൃഷ്ണന്‍ നായര്‍, എ. ജയചന്ദ്രന്‍, കെ.ടി അബ്ദുസ്സലാം, കെ.വി സത്യന്‍, വി. പത്മനാഭന്‍, കെ.എം സുകുമാരി, ആയിഷ ടീച്ചര്‍ എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം എം.എല്‍.എ കൈമാറി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പുഷ്പകുമാരി, മുന്‍ പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ ഹനീഫ പൈക്ക, അനീസ മന്‍സൂര്‍ മല്ലത്ത്, അംഗങ്ങളായ റുഷ്ദ റസ്സാഖ്, ആയിഷ റഹ്‌മാന്‍, ലുബ്ന മുനീര്‍, എം. അനന്യ, എം. ഉല്ലാസ്, നിമ്യ മനോജ്, ടി. രേണുക, കെ. പ്രഭാകരന്‍, ഇ. മോഹനന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, രമേശന്‍ മുതലപ്പാറ, മിസിരിയ റഫീഖ്, നസീര്‍ മൂലടുക്കം, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ബി.എം അബൂബക്കര്‍, അംഗം ശരീഫ് കൊടവഞ്ചി സംസാരിച്ചു.

ഫോട്ടോ : മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ യാത്രയയപ്പ് ഉദുമ നിയോജക മണ്ഡലം എം.എല്‍.എ കെ. നീലകണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

Scroll to Top