14
വയനാട്: ചേകാടി ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി സതീശനാണ് (40) പരിക്കേറ്റത്.
പ്രദേശത്തെ റിസോർട്ട് നിർമ്മാണത്തിന് എത്തിയ നിർമാണത്തൊഴിലാളിയാണ് സതീശൻ. വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. പാതിരി കുടിയാൻ മലയിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ കാട്ടിലൂടെ വരുംവഴിയാണ് ആക്രമണം നടന്നത്. കൂടെയുള്ളവർ ഓടിരക്ഷപ്പെട്ടു.
എന്നാൽ സതീശൻ ഓടുന്നതിനിടയിൽ ആന പുറകിൽ നിന്നും ആക്രമണം നടത്തുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറിൽ തുളഞ്ഞ് കയറി. പിന്നാലെ, ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.