17
നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച തുടക്കം. നവി മുംബൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 84 റണ്‍സെടുത്തിട്ടുണ്ട്. ഉമ ഛേത്രിയുടെ (26 പന്തില്‍ 24) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സ്മൃതി മന്ദാന (32), ജെമീമ റോഡ്രിഗസ് (24) എന്നിവരാണ് ക്രീസില്‍. കരിഷ്മ റാംഹരക്കിനാണ് വിക്കറ്റ്. മലയാളി താരം സജന സജീവനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. മറ്റൊരു മലയാളി താരം മിന്നു മണിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.