വിലകയറ്റം രൂക്ഷം: ഇന്ധന വില വര്‍ദ്ധനവിലൂടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി.-ഡിസിസി അംഗം ലക്ഷ്മണപ്രഭു.

കുമ്പള.പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ ട്രംപിന്റെ വാലാട്ടിയായി പക്ഷം ചേര്‍ന്ന് നിന്ന മോഡി സര്‍ക്കാര്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മുന്‍ ഭരണാധികാരികള്‍ ഉണ്ടാക്കിയെടുത്ത ശക്തമായ വിദേശനയത്തില്‍ നിന്ന് വ്യതിചലിച്ചത് രാജ്യത്ത് രൂക്ഷമായ ഇന്ധനവില വര്‍ദ്ധനവിനും,ഇതുവഴി ഉണ്ടായ അവശ്യസാധനങ്ങളുടെ വിലവര്‍ധനവിലും സാധാരണക്കാരുടെ ജീവിതം തന്നെ ദുസ്സഹമാക്കിയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി ലക്ഷ്മണപ്രഭു അഭിപ്രായപ്പെട്ടു.

പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കെപിസിസി ആഹ്വാന പ്രകാരം കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് കാര്യദര്‍ശി ലോകനാഥ് ഷെട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവി പൂജാരി സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,നാസര്‍ മൊഗ്രാല്‍,റിയാസ് മൊഗ്രാല്‍,സി എം ഹംസ,രമേഷ് ഗാന്ധി നഗര്‍,കെ എസ് ഇബ്രാഹിം,ലത്തീഫ് ആരിക്കാടി,ഡോള്‍ഫിന്‍ ഡിസോസ,ഉമേഷ് മാസ്റ്റര്‍,കേശവ ദര്‍ബാര്‍ കട്ട,ചന്ദ്ര ടെലികോം, പത്മനാഭ ബംബ്രാണ, തോമസ് ഡിസോസ തുടങ്ങിയവര്‍ സംബന്ധിച്ചു.രവി രാജ് തുമ്മ നന്ദി പറഞ്ഞു.

Scroll to Top