ബി ഫ്രണ്ട് ക്യാമ്പ്: മുഹിമ്മാത്ത് സേഫ് ഹോമിലേക്ക് പെരുന്നാള്‍ അപ്പങ്ങള്‍ എത്തിച്ച് മദീന മഖ്ദൂം മദ്‌റസ വിദ്യാര്‍ത്ഥികള്‍

കളത്തൂര്‍: മദീന മഖ്ദൂം അല്‍ മദ്രസത്തുല്‍ ബദരിയ സുന്നി ബാല സംഘം വിദ്യാര്‍ത്ഥികള്‍ ബി ഫ്രണ്ട് വെക്കേഷന്‍ ക്യാമ്പിന്റെ ഭാഗമായി മുഹിമ്മാത്ത് സേഫ് ഹോം അന്തേവാസികള്‍ക്ക് പെരുന്നാള്‍ അപ്പങ്ങള്‍ കൈമാറി.
ഖിദ്മ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മദ്‌റസ പരിധിയിലെ വീടുകളില്‍ നിന്ന് ശേഖരിച്ച അപ്പങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മുഹിമ്മാത്തില്‍ എത്തിച്ചത്.

മുഹിമ്മാത്ത് സേഫ് ഹോം അധികൃതരായ അലി ഹിമമി സഖാഫിയും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
ഹദീസ് പഠനം, ഖുര്‍ആന്‍ പഠനം, മാതൃക ദര്‍സ്, സേവനം, രോഗ സന്ദര്‍ശനം, കയ്യെഴുത്ത് മാസിക, കിന്‍ഡര്‍ ജോയ് തുടങ്ങി വിവിധ പദ്ധതികള്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം, സിറാജുദ്ദീന്‍ അഹ്‌സനി, ഉമൈര്‍ ഹിമമി സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, മുഹ്യദ്ദീന്‍ ശാസില്‍, അഹ്‌മദ് റബീഹ് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top