‘നെക്‌സ് ജി സൂപ്പര്‍ കപ്പ്’ തിങ്കളാഴ്ച നെല്ലിക്കട്ടയില്‍ പന്തുരുളും

ടൗണ്‍ ടീം നെല്ലിക്കട്ടയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ന ‘നെക്‌സ് ജി സൂപ്പര്‍ കപ്പ്’ ഈ വരുന്ന തിങ്കളാഴ്ച നടക്കും. ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന് ഒരു ദിവസത്തെ പ്രീമിയര്‍ ലീഗ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ഈ മെഗാ ഫുട്ട്‌ബോള്‍ ഇവന്റില്‍ നാട്ടിലെ പ്രമുഖ ടീമുകളും യുവ താരങ്ങളും പങ്കെടുക്കും.

ആവേശകരമായ മത്സരങ്ങളിലൂടെ കായിക മികവും ടീമുകളുടെ പ്രകടനവും ഒരേ വേദിയില്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് പിന്നാലെ മത്സരങ്ങള്‍ ആരംഭിക്കും. കാണികള്‍ക്ക് മികച്ച കായിക അനുഭവം സമ്മാനിക്കാനായി പ്രത്യേക ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും കായിക രംഗത്ത് പുതിയ അവസരങ്ങള്‍ നേടാനും ‘നെക്‌സ് ജി സൂപ്പര്‍ കപ്പ്’ മികച്ച വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരു രാത്രി മുഴുവന്‍ നീളുന്ന മത്സരങ്ങള്‍ കായിക പ്രേമികള്‍ക്ക് ആവേശകരമായ നിമിഷങ്ങള്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

Scroll to Top