ജനപ്രതിനിധികള്‍ക്ക് അല്‍ ഫലാഹ് ഫൗണ്ടേഷന്റെ സ്‌നേഹവിരുന്ന്-വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി….

‘ബന്തിയോട് ജനനായകര്‍ക്കൊപ്പം ഒരു സ്‌നേഹ സായാഹ്നം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും എം.എല്‍.എമാര്‍ക്കുമായി അല്‍ ഫലാഹ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്നും സ്വീകരണ സംഗമവും ജനസാഗരമായി മാറി.

‘ജനനായകര്‍ക്കൊപ്പം ഒരു സ്‌നേഹ സായാഹ്നം’ എന്ന പേരില്‍ വ്യവസായ പ്രമുഖന്‍ യൂസഫിന്റെ അല്‍ഫലയുടെ ഉടമസ്ഥതയിലുള്ള ഡബിള്‍ ഗേറ്റിന് സമീപത്തെ ‘ഫലാഹ് വില്ലയില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. ജന പ്രതിനിധികള്‍ക്കായി പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കപ്പെട്ട ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ ഒരു സ്വീകരണ സംഗമമായി ഇത് വിലയിരുത്തപ്പെട്ടു.

?പ്രശസ്ത സിനിമാ താരം ഇബ്രാഹിം കുട്ടി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ. എ കെ എം അഷ്റഫ് എം എല്‍ എ കര്‍ണാടക മിനിമം വേതന ബോര്‍ഡ് ചെയര്‍മാന്‍ ടി എം ഷാഹിദ് തെക്കില്‍ ,. ധര്‍മ്മടം യു ഡി എഫ് സ്ഥാനാര്‍ഥി വി. പി അബ്ദുല്‍ റഷീദ് പ്രമുഖ നീന്തല്‍താരം എം ടി പി സൈഫുദ്ദിന്‍ സബ് ഇന്‍സ്പ്ക്റ്റര്‍ ധര്‍മടം എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഒത്തുചേര്‍ന്നു. മുസ്ലിം ലീഗ് നേതാവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ളയുടെ വാക്കുകള്‍ക്ക് അതീതമായ സംഘാടക മികവാണ് പരിപാടിയുടെ വന്‍ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

?സമൂഹത്തിന്റെ മുഴുവന്‍ സാമൂഹിക-സാംസ്‌കാരിക മേഖലകളെയും സ്പര്‍ശിച്ചു കൊണ്ട് വൈവിധ്യമാര്‍ന്ന ചടങ്ങുകളാണ് സ്‌നേഹസംഗമത്തില്‍ ഒരുക്കിയിരുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിച്ച പ്രമുഖരെ ചടങ്ങില്‍ അനുമോദി ക്കുകയും , പുതിയ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു.
ഈ സംഗമം ഒരേ സമയം ജനപ്രതിനിധികള്‍ക്കുള്ള ആദരവും നാടിന്റെ സാംസ്‌കാരിക കൂട്ടായ്മയുമായി മാറി. അബ്ദുള്ള സുബ്ബയ കട്ട കെ എം അബ്ബാസ് ആരിക്കാടി അമീദ് അല്‍ഫലാഹ്. എ കെ ആരിഫ്, കെ വി യുസഫ് ,ലത്തീഫ്ആദൂര്‍ k ,ഫവാസ് കുമ്പള ,മുഹമ്മദ് റോഡ്കര. റസാക്ക് തുടങ്ങിയെര്‍ നേതൃത്തം നല്‍കി

?തുടര്‍ന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ താജുദ്ദീന്‍ വടകര, ആദില്‍ അത്തു മക്കളും നിഷാദ് കാസര്‍കോട് എന്നിവര്‍ ആലപിച്ച ഇമ്പമാര്‍ന്ന ഗാനങ്ങളുടെ ഈരടികള്‍ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കി.

വിഭവ സമൃദ്ധമായ ഭക്ഷണവും സൗഹൃദ സംഭാഷണങ്ങളും കോര്‍ത്തിണക്കി ഒരുക്കിയ സ്‌നേഹ വിരുന്നില്‍ നൂറുകണക്കിന് ആളുകളാണ് സംബന്ധിച്ചത്.

Scroll to Top