സീതാംഗോളി: ജൂലൈ ഒന്നു മുതല്‍ അഞ്ചുവരെ സീതാംഗോളിയില്‍ വെച്ച് നടക്കുന്ന കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.സയ്യിദ് അഹ്‌മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ കര ഓഫീസ് ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി അബ്ദുറഹ്‌മാന്‍ അഹ്‌സനി മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍,റഹീസ് മുഈനി സ്വാഗത സംഘം കണ്‍വീനര്‍ മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍,മുഹമ്മദ് ഹാജി നാടിബൈല്‍, സയ്യിദ് കരീം തങ്ങള്‍, അബ്ദുലത്തീഫ് സഖാഫി മൊഗ്രാല്‍,ഹനീഫ് സഅദി കൂമ്പോല്‍,റഹീം സഖാഫി ചിപ്പാര്‍,സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍,മുഹമ്മദ് സഖാഫി കുട്ട്യാളം,സഈദ് മാസ്റ്റര്‍, ഡി യെ മുഹമ്മദ് ചള്ളങ്കയം,സിദ്ധീഖ് സഖാഫി ഉറുമി, മുഹമ്മദ് തലപാടി, അബ്ബാസ് സി എ സീതാംഗോളി, അബ്ദുറസ്സാഖ് ഹാജി അറഫ ,അലി അറഫ,റൗഫ് എം എസ്,ബഷീര്‍ സഅദി കാട്ടത്തടുക്ക,സിദ്ധീഖ് പികെ നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മന്‍ഷാദ് അഹ്‌സനി സ്വാഗതവും ഫാറൂഖ് സഖാഫി കര നന്ദിയും പറഞ്ഞു.200 ല്‍പരം മത്സരങ്ങളിലായി രണ്ടായിരത്തില്‍പരം മത്സരാര്‍ത്ഥികളായിരിക്കും സാഹിത്യോത്സവിന്റെ ഭാഗമാമുക.
ചിത്രം: എസ്എസ്എഫ് കാസര്‍ഗോഡ് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് സ്വാഗതസംഘം സമസ്ത മേഖല വൈസ് പ്രസിഡന്റ് സയ്യിദ് അഹമ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.



