കൊപ്പളം 16-ാം വാര്‍ഡ് മഴക്കാല മുന്നൊരുക്ക ശുചീകരണം

കൊപ്പളം 16-ാം വാര്‍ഡ് മഴക്കാല മുന്നൊരുക്ക ശുചീകരണം:മുഴുവന്‍ ഓവുചാലുകളും, ഓടകളും,റോഡ് പരിസരവും ശുചീകരിച്ച് മാതൃകയായി.

മൊഗ്രാല്‍.മഴക്കാല മുന്നൊരുക്കത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അലംഭാവം കാട്ടിയെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കെ ഒരു വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളും അരിച്ചുപെറുക്കി ശുചീകരിച്ച് മാതൃകയാവുകയാണ് കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാല്‍ കൊപ്പളം പതിനാറാം വാര്‍ഡ്.

വാര്‍ഡിലെ മുഴുവന്‍ ഓവുചാലുകളും, ഓടകളും,റോഡ് പരിസരവും ജനകീയ മുന്നേറ്റത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.ഇതിന് വിവിധ വകുപ്പുകളുടേയും, കൊപ്പളം ക്ലബ്ബ് അംഗങ്ങളുടെയും പൂര്‍ണ്ണമായ സഹകരണവും ലഭിച്ചു.വെള്ളക്കെട്ടിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ ഓടകള്‍ വളരെ ഭംഗിയായി തന്നെ ശുചീകരിച്ചു.

വാര്‍ഡ് മെമ്പര്‍ ആയിഷ ടി എ- റിയാസിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്ന് ശ്രീലത, ആശാവര്‍ക്കര്‍ സരള,കുടുംബശ്രീ അംഗങ്ങളായ ആയിഷ,സൈറ, ബീബി,കൊപ്പളം ക്ലബ്ബ് അംഗങ്ങളായ സാദിഖ് കൊപ്പളം,റിയാസ് കൊപ്പളം,ജലീല്‍ സി എം, സിദ്ദീഖ്,റഹീം,ശരീഫ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മൊഗ്രാല്‍ കൊപ്പളം പതിനാറാം വാര്‍ഡില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം.

Scroll to Top