.
അംഗഡിമുഗര്‍-
ലോക പരിസ്ഥിതി ദിനതത്തില്‍ സ്‌കൂളിന് ഫലവൃക്ഷ തൈ നല്‍കി രക്ഷിതാവ് മാതൃക കാണിച്ചു.
അംഗഡിമുഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മുഹമ്മദ് സുജഹുദീന്‍,മുഹമ്മദ് സ്വാലിഹ്,മുഹമ്മദ് ദുല്‍ഹിസ എന്നിവരുടെ പിതാവ് മുഹമ്മദ് ഫാറൂഖ് ആണ് ലോക പരിസ്ഥതി ദിനത്തില്‍ സ്‌കൂളിന് ഫലവൃക്ഷ തൈ നല്‍കിയത്. വിലപിടിപ്പുള്ള മുന്തിയ ഇനം അഞ്ചോളം തൈകളാണ് മുഹമ്മദ് ഫാറൂക് മക്കള്‍ പഠിക്കുന്നത് സ്‌കൂളിന് സമ്മാനിച്ചത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും സ്‌കൂളില്‍ സംഘടിപ്പിച്ചു.
പരിസ്ഥിതി ദിന പ്രസംഗ മത്സരം,പോസ്റ്റര്‍ രചന,ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.
പ്രധാന അധ്യാപിക കെ വി ഭാനു,പി ടി എ പ്രസിഡന്റ് ബഷീര്‍ കൊട്ടുടല്‍,റസാക് തോണി അധ്യാപകരായ ബി എം സയീദ്,ജയറാം,ശശിധര കെ,ആമിന കോഴിക്കോടന്‍,പി കെ ഷാഹിന കെ സബിന്‍ നേതൃത്വം നല്‍കി.
പരിസ്ഥിതി ദിനത്തില്‍ സ്‌കൂളിന് ഫലവൃക്ഷ തൈ നല്‍കി രക്ഷിതാവ് മാതൃകയായി




