കാസര്‍കോട്: പുതിയ അദ്ധ്യയനവര്‍ഷാരംഭം ആഘോഷമാക്കി കാസര്‍കോട് നഗരസഭ ഭാരത് ബി.ആര്‍.സി ബഡ്സ് സ്‌കൂള്‍ കുട്ടികള്‍. കുടുംബശ്രീ ജില്ലാ മിഷന്‍, കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തില്‍ വനിതാ ഭവന്‍ ഹാളില്‍ വെച്ച് വിപുലമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹമീദ് ബെദിര അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, വാര്‍ഡ് കൗണ്‍സിലര്‍ മധുകര, മുനിസിപ്പല്‍ സെക്രട്ടറി ഷാജു, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. വിവിധ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത കുട്ടികള്‍ക്കുള്ള ബാഗുകള്‍, തൈകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷത്ത് കുബ്‌റ സ്വാഗതവും സ്‌കൂള്‍ ടീച്ചര്‍ ശില്പ നന്ദിയും പറഞ്ഞു.
പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേറ്റ് കാസര്‍കോട് നഗരസഭ ബഡ്സ് സ്‌കൂള്‍ കുട്ടികള്‍




