കാസര്‍കോട് : ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി വിസ്ഡം സ്റ്റുഡന്‍സ് ആഴ്ച തോറും സംഘടിപ്പിച്ചു വരുന്ന തുടര്‍ മത പഠന സംരംഭത്തിന്റെ (സി ആര്‍.ഇ) പട്‌ള മഹല്ല് തല ഉദ്ഘാടനം പട്‌ള ഇസ്ലാഹിയ മദ്രസയില്‍
വിസ്ഡം യൂത്ത് ജില്ല വൈസ് പ്രസിഡണ്ട് അഷ്‌കര്‍ ഇബ്രാഹിം നിര്‍വഹിച്ചു.
രാഷ്ട്രീയ, സാമൂഹിക, മത സംഘടന രംഗത്തുള്ള പ്രതിനിധികള്‍ പങ്കെടുത്തു. വിസ്ഡം യൂത്ത് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം റഈസ് പട്‌ള അധ്യക്ഷത വഹിച്ചു. മധൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം എ മജീദ്, പട്‌ള സലഫി ജുമാ മസ്ജിദ് ഇമാം ഇബ്രാഹിം ദാരിമി, സി ആര്‍ ഇ ജില്ലാ കണ്‍വീനര്‍ ഫഹദ് മഞ്ചേശ്വരം എന്നിവര്‍ സംസാരിച്ചു.
റഫീഖ് മൗലവി ആരിക്കാടി,ശിഹാബ് മാസ്റ്റര്‍ മൊഗ്രാല്‍, ത്വയ്യിബ് ഉസ്താദ് കൊമ്പനടുക്കം എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. മുഹിയുദ്ദീന്‍ മിസ്ഹബ്,ശജാഹ് ബഷീര്‍, ഷമീം ഫര്‍ഹാന്‍, അമന്‍ മൂസ , മുഹമ്മദ് ഹിഷാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സിആര്‍ഇ പട്‌ല മഹല്ല് തല ഉദ്ഘാടനം വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്‌കര്‍ ഇബ്രാഹിം നിര്‍വഹിക്കുന്നു.




