ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് 2026 – 27 പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

ആലൂര്‍: ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് കമ്മിറ്റിയുടെ 2026-27 വര്‍ഷത്തെ ഭാരവാഹികളെ മെയ് 29 ന് വെള്ളിയാഴ്ച രാത്രി ക്ലബ്ബില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചു.
ഏകദേശം നാല്‍പതോളം മെമ്പര്‍മാര്‍ പങ്കെടുത്തു. യോഗത്തില്‍ ഇസ്മായില്‍ എം.കെ സ്വാഗതവും മുന്‍ പ്രസിഡന്റ് എ.ടി കാദര്‍ അധ്യക്ഷതയും ക്ലബ്ബിന്റെ മുതിര്‍ന്ന അംഗം അഷ്‌റഫ് എന്‍. എ ഉദ്ഘാടനവും നിര്‍വ്വഹിച്ചു
എ.ടി അബു ,ഷെഫീഖ് ടി.എ , കാദര്‍ ആലൂര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
മറ്റു ചര്‍ച്ചകള്‍ക്ക് ശേഷം മുന്‍ സെക്രട്ടറി ഇസ്മായില്‍ എം.കെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ശേഷം 15 അംഗ പുതിയ കിമ്മിറ്റിയെ തിരഞ്ഞെടുത്തു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒരുപാട് വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനമായി.
സെക്രട്ടറി സാദിക് ആലൂര്‍ നന്ദി പറഞ്ഞു യോഗം പിരിച്ചു വിട്ടു.

ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികള്‍
പ്രസിഡന്റ് : ഉസ്മാന്‍ ആലൂര്‍
സെക്രട്ടറി : ഷെഫീഖ് ടി.എ
ട്രഷറര്‍: സാദിഖ് ആലൂര്‍

വൈസ് പ്രസിഡന്റുമാര്‍: ഇര്‍ഷാദ് ആലൂര്‍, ലെത്തീഫ് ടി.എ, ലെത്തീഫ് എ.എം

ജോയിന്റ് സെക്രട്ടറിമാര്‍:
സൈനുദ്ദീന്‍ ടി.എ, സാലി ഫോറിന്‍, ഫാറൂഖ് എ.ആര്‍

എക്‌സിക്യൂട്ടീവ് മെമ്പേര്‍സ്:
അബ്ദുള്ള അപ്പോളോ, അഷ്‌റഫ് എന്‍.എ , കാദര്‍ ആലൂര്‍ , നൂറുദ്ദീന്‍ എം.കെ, മുനീര്‍ എ.എം, ഇസ്മായില്‍ എം.കെ

Scroll to Top