.
കാസര്‍കോട് ; നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് കാസര്‍കോട് പള്ളിക്കര പൂച്ചക്കാട് കിഴക്കേകര സ്വദേശിനിയായ വിദ്യാര്‍ഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ അണിനിരന്നു.
ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമെത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് ഭേദിക്കുവാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.
എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അദിനാന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.എസ് എഫ് ഐ ജില്ലാ ജോയിന്‍ സെക്രട്ടറി കെ പി വൈഷ്ണവ് സ്വാഗതം പറഞ്ഞു..എഎസ്എഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറി എം അനുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് കവിത കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഇത് റദ്ദാക്കിയിരുന്നു.ഇതേ തുടര്‍ന്നാണ് പള്ളിക്കര പൂച്ചക്കാട് കിഴക്കേകര സ്വദേശിനിയായ ഐജ ആര്‍ മഹേഷ് പാലായിലെ ബ്രില്ല്യന്റ് സ്റ്റഡി സെന്ററില്‍ നീറ്റ് പരീക്ഷയ്ക്കായുള്ള തുടര്‍പരിശീലനത്തിനായി പോയത്…
ചേര്‍പ്പുങ്കലിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഐജയെ രണ്ടാം തീയതി ഉച്ചയ്ക്ക് 12.45-ഓടെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ സഹപാഠികള്‍ കണ്ടെത്തുകയായിരുന്നു..ഹോസ്റ്റല്‍ അധികൃതര്‍ കുട്ടിയെ താഴെയിറക്കി ആദ്യം അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12.36-ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു..നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ വിദ്യാര്‍ത്ഥിനി വലിയ
മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.വിഷയത്തില്‍ യാതൊരു വിധത്തിലുള്ള അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ്,സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി
നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ഇപ്പോള്‍ പ്രക്ഷോഭവുമായി ഇപ്പോള്‍
രംഗത്തെത്തിയിരിക്കുന്നത്.




