നാടെങ്ങും ലോകകപ്പ് ഫുട്‌ബോള്‍ ജ്വരം വിളംബര ജാഥ സംഘടിപ്പിച്ചും സന്തോഷ് ട്രോഫി താരത്തെ അനുമോദിച്ചും മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍:ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാനൊരുങ്ങി നാടും,നഗരവും. ഇനിയുള്ള ദിനങ്ങള്‍ രാത്രിയും,പകലും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറക്കമില്ലാ രാത്രികള്‍.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വമ്പന്‍ ടീമുകളുടെ കൂറ്റന്‍ ഫ്‌ലക്‌സുകളും, കട്ടൗട്ടുകളും ആരാധകര്‍ ഉയര്‍ത്തി കഴിഞ്ഞു. നാടുനീളെ കളിയാരവങ്ങളാണ്.വിവിധ ടീമുകളുടെ പേരില്‍ ടൂര്‍ണ്ണമെന്റുകളും നടന്നുവരുന്നു.
ഒട്ടുമിക്ക ക്ലബ്ബുകളിലും രാത്രി കളികാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മൊഗ്രാലില്‍ ദേശീയവേദിയുടെ ആഭിമുഖ്യത്തില്‍ സന്തോഷ് ട്രോഫി താരം എംഎല്‍ അബൂബക്കര്‍ ദില്‍ഷാദിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ വിളംബര ജാഥ സംഘടിപ്പിച്ചു. തുടര്‍ന്ന് നാടിന്റെ അഭിമാനമുയര്‍ത്തിയ ദില്‍ഷാദിനെ മെമെന്റോ നല്‍കി അനുമോദിക്കുകയും ചെയ്തു.എം മാഹിന്‍ മാസ്റ്റര്‍ മെമെന്റോ കൈമാറി.

വിളംബര ജാഥയ്ക്ക് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ്, ഭാരവാഹികളായ എം വിജയകുമാര്‍, മുഹമ്മദ് സ്മാര്‍ട്ട്, അഷ്‌റഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി,ദേശീയവേദി ഗള്‍ഫ് പ്രതിനിധികളായ എ കെ ഷംസുദ്ദീന്‍,പി വി അന്‍വര്‍, അബൂബക്കര്‍ ലാന്മാര്‍ക്ക്,ടി കെ അന്‍വര്‍,എം എ മൂസ,കാദര്‍ മൊഗ്രാല്‍, എം ജി എ റഹ്‌മാന്‍,ഷാഫി കല്ലുവളപ്പില്‍,എം എസ് മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അബ്‌ക്കോ,ടി കെ ജാഫര്‍,അബ്ദുള്ള കുഞ്ഞി നട്പ്പളം, അഷ്‌റഫ് പെര്‍വാഡ്,ഹമീദ് കാവില്‍,എ എച്ച് ഇബ്രാഹിം,ടി എ ജലാല്‍,ഹമീദ് പെര്‍ വാഡ്,യൂ എ ഹസ്സന്‍ ലോന്‍ഡ്‌റി,സിദ്ദീഖ് ബി എ,മിശാല്‍ റഹ്‌മാന്‍,മൊയ്തീന്‍ കുഞ്ഞി കെ എ,റഷീദ് തഖ്വ,മാമു ഹാജി,കെ എം അബ്ദുല്‍ റഹ്‌മാന്‍, അബ്ദുള്ള കോട്ടക്കുന്ന്, അബ്ദുല്‍ ഖാദര്‍, സാഹിര്‍ പെയിന്റര്‍, അഷ്റഫ് ഇട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ:മൊഗ്രാലില്‍ ദേശീയവേദി സംഘടിപ്പിച്ച ലോകകപ്പ് ഫുട്‌ബോള്‍ വിളംബര റാലിയും,സന്തോഷ് ട്രോഫി താരം എംഎല്‍ അബൂബക്കര്‍ ദില്‍ഷാദിന് നല്‍കിയ അനുമോദനവും.

Scroll to Top