കുമ്പള. സംസ്ഥാന യുഡിഎഫ് സര്‍ക്കാരിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി”യിലെ വാഗ്ദാനങ്ങളില്‍ ഒന്നായ സ്ത്രീകള്‍ക്കായുള്ള കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യ യാത്ര ആരംഭിച്ചു.
സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയും, വിവിധ ജില്ലകളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും,മണ്ഡലം തലത്തില്‍ എംപി, എംഎല്‍എമാരും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടി യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി മാറ്റി.ജില്ലകള്‍ തോറും യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്‌ളാദവും, ബസ് സര്‍വീസിന് സ്വീകരണവും ഒരുക്കി. ചിലയിടങ്ങളില്‍ മധുരവും, പായസവും വിതരണം ചെയ്തു.
ചുരുങ്ങിയ സമയം കൊണ്ട് വാഗ്ദാനങ്ങള്‍ നിറവേറ്റി ജനകീയ സര്‍ക്കാറെന്ന് ഖ്യാതി നേടിയ യുഡിഎഫ് സര്‍ക്കാറിനെ എല്‍ഡിഎഫും, ബിജെപിയും ഭയക്കുന്നത് കൊണ്ടാണ് സൗജന്യ യാത്രയെ എതിര്‍ക്കുന്നതെന്ന് ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി കുറ്റപ്പെടുത്തി. കുമ്പളയില്‍ കെഎസ്ആര്‍ടിസി സൗജന്യ യാത്രാ ബസ്സിന് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ലോക്‌നാഥ് ഷെട്ടി, കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗണേഷ് ഭണ്ഡാരി,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രവി പൂജാരി,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ് എം ഗഫാര്‍,ബ്ലോക്ക് മെമ്പര്‍ പൃഥ്വിരാജ് ഷെട്ടി,ലത്തീഫ് ആരിക്കാടി, ഉസ്മാന്‍ ആരിക്കാടി,വിട്ടല്‍ കുളാല്‍,നാരായണ, രവി രാജ് തുമ്മ, വിട്ടല്‍ നാരായണന്‍, പത്മനാഭ,സി എച്ച് കൊടിയമ്മ, ഡോള്‍ഫിന്‍ ഡിസൂസ,തോമസ് ഡിസൂസ,അലി ബന്ദിയോട്, ഇബ്രാഹിം കെ എസ്,നാരായണ കളത്തൂര്‍ എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ ബസ്സിന് കുമ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം.




