പ്രിയദര്‍ശിനി സൗജന്യ യാത്രസ്ത്രീകളുടെ സാമ്പത്തിക സാമൂഹ്യ മുന്നേറ്റത്തിലേക്കുളള ഉറച്ച കാല്‍വെപ്പ്മിനി ചന്ദ്രന്‍

പ്രിയദര്‍ശിനി സൗജന്യ യാത്ര
സ്ത്രീ മുന്നേറ്റത്തിലേക്കുളള ഉറച്ച കാല്‍വെയ്പാണെന്നും സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്നതിനും സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വലിയ മാതൃകയാണെന്നും
മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് മിനി ചന്ദ്രന്‍ പറഞ്ഞു. പ്രിയദര്‍ശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ടുകൊണ്ട് കേരള എന്‍ജിഒ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെയും വനിതാ ഫോറത്തിന്റെയും നേതൃത്വത്തില്‍ കെഎസ്ആര്‍ ടി സി കാസര്‍ഗോഡ് ഡിപ്പോയില്‍ നടത്തിയ ആഹ്ലാദ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വര്‍ഷക്കാലം കെഎസ്ആര്‍ടിസിയില്‍ യാതൊരു വികസനവും കൊണ്ടുവരാതിരുന്ന സര്‍ക്കാരിനെതിനെതിരെ ഒരു വാക്ക് പോലും ഉരിയാടാത്ത ആളുകളാണ് ഇന്ന് ഈ സൗജന്യ പദ്ധതിയെ വിമര്‍ശിക്കുന്നതെന്നും കേരളത്തിലെ സ്ത്രീജനങ്ങളാകെ അഭിമാനപൂര്‍വ്വം ഈ പദ്ധതിയെ നെഞ്ചിലേറ്റിയിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീമതി വത്സല കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .
കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം മുഖ്യഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ അര്‍ജ്ജുനന്‍ , അസോസിയേഷന്‍
സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം , സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ സി സുജിത്ത് കുമാര്‍ , ജില്ലാ പ്രസിഡണ്ട് എ ടി ശശി, ജില്ലാ സെക്രട്ടറി വി.ടി.പി രാജേഷ് , ജില്ലാ ട്രഷറര്‍ വി എം രാജേഷ് , എം മാധവന്‍ നമ്പ്യാര്‍ , സഞ്ജീവന്‍ അച്ചാംതുരുത്തി , രതി വയലപ്രം , ശ്രീഹരി വള്ളിയോടന്‍ , രതീഷ് ബന്തടുക്ക , റിജിത്ത് ഹൊസ്ദുര്‍ഗ്ഗ് , അശോകന്‍ പള്ളിയത്ത് , സുബിന്‍ രാജ് , ഷഫീഖ് തൃക്കരിപ്പൂര്‍ , നിഖില്‍ വള്ളിക്കുന്ന് , പ്രീത കെ , ഹരീഷ് പൊള്ളപ്പൊയില്‍ , കൃഷ്ണന്‍ പുല്ലൂര്‍ ,ഗിരിജ മാപ്പിടിച്ചേരി , സൈദ , ശ്രീജ പി എന്നിവര്‍ നേതൃത്വം നല്‍കി. മധുര പലഹാരം വിതരണവും നടന്നു.

Scroll to Top