ജൂണ്‍ 19:വായനാദിനത്തോടനുബന്ധിച്ച് മൊഗ്രാല്‍ ദേശീയവേദി ലേഖന മത്സരം സംഘടിപ്പിക്കുന്നു.

മൊഗ്രാല്‍:കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവായ പി.എന്‍ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച് (വായനാ ദിനം) മൊഗ്രാല്‍ ദേശീയവേദി ഇശല്‍ ഗ്രാമവും- കാല്‍പന്ത് കളിയും ‘ എന്ന വിഷയത്തില്‍ ജില്ലാ തല ലേഖന മത്സരം സംഘടിപ്പിക്കുന്നു.
എ ഫോര്‍ ഷീറ്റില്‍ സ്വന്തം ആശയത്തിലും, കൈപ്പടയിലും തയ്യാറാക്കിയ,ഒന്നര പേജില്‍ കവിയാത്തതും ഒരു പേജില്‍ കുറയാത്തതുമായ ലേഖനം ജൂണ്‍ 18ന് വൈകിട്ട് 5 മണിക്ക് മുമ്പായി മൊഗ്രാലിലെ ദേശീയവേദി ഓഫീസില്‍ എത്തിക്കേണ്ടതാണ്.പ്രായ പരിധിയില്ല.
ഒന്നും,രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് എന്നിവര്‍ അറിയിച്ചു.

Scroll to Top