തൃക്കരിപ്പൂര്‍: വേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ആവേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ”ഫുട്‌ബോള്‍ ആണ് ലഹരി” എന്ന സന്ദേശവുമായി തൃക്കരിപ്പൂര്‍ പിഎംഎസ്.എ പി.ടി.എസ് വി.എച്ച്.എസ്.എസ് കൈകൊടുക്കടവ് എന്‍.എസ്.എസ് യൂണിറ്റ് കിക്കോഫ് പരിപാടി സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ബിജു പ്രമോദ് ബി.കെ അധ്യക്ഷനായ ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ ഹെഡ് കോച്ച് കെ.വി. ഗോപാലന്‍ ഗോള്‍ അടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. യുവതലമുറയെ ലഹരികളില്‍ നിന്ന് അകറ്റി കായികരംഗത്തേക്ക് ആകര്‍ഷിക്കുന്നതില്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് നസീര്‍ തൃക്കരിപ്പൂര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് റഹീന ഇസ്മയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ സത്യ എം, കാര്‍ത്തിക പി, വൃന്ദ സുരേന്ദ്രന്‍, മഹമൂദ് എം.കെ, സരസ്വതി സത്യന്‍, റാഖില, ദിവ്യ പി എന്നിവര്‍ പങ്കെടുത്തു.
സ്റ്റാഫ് സെക്രട്ടറി ദാവൂദ് പി.പി സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷീന പി.പി നന്ദിയും രേഖപ്പെടുത്തി.
വേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ആവേശം വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നതിനോടൊപ്പം, കായിക സംസ്‌കാരവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം നല്‍കുന്നതായിരുന്നു പരിപാടി. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം ചടങ്ങിനെ ആവേശഭരിതമാക്കി.
തൂഫാന്‍ ഫുട്‌ബോള്‍; ലഹരി അല്ല, കളിയാണ് ആവേശം” – വേള്‍ഡ് കപ്പ് ആവേശത്തില്‍ കിക്കോഫ് സംഘടിപ്പിച്ച് എന്‍എസ്എസ്




