കഴിഞ്ഞ സര്‍ക്കാര്‍ നിഷേധിച്ച ആനുകൂല്യങ്ങള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിക്കണംഎന്‍ ജി ഒ അസോസിയേഷന്‍

ജീവനക്കാരുടെയും അധ്യാപകരുടെയും
അര്‍ഹതപ്പെട്ട നിരവധിയായ ആനുകൂല്യങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ടെന്നും അവയൊക്കെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി ഘട്ടംഘട്ടമായി അനുവദിക്കണമെന്നും കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഏകീകരിക്കുക , ജീവനക്കാര്‍ക്ക് ഗുണകരമായ രീതിയില്‍ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക , മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാര്‍ക്ക് പ്രയോജനപ്രദമായി നടപ്പിലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഭാഗം ജീവനക്കാരുടെ ആശങ്കകള്‍ സമയബന്ധിതമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള എന്‍ജിഒ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനില്‍ നടത്തിയ ജീവനക്കാരുടെ അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 മുതല്‍ ഇടതു സര്‍ക്കാര്‍ അനുവദിച്ച ക്ഷാമബത്തയുടെ നാളിതു വരെയുള്ള കുടിശ്ശിക , മരവിപ്പിച്ച ലീവ് സറണ്ടര്‍ , ഭവന വായ്പ , സിസിഎ തുടങ്ങിയ അനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നും ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എ ടി ശശി അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ സി സുജിത്ത് കുമാര്‍ , വത്സല കൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ അരുണ്‍ കുമാര്‍ , ബ്രിജേഷ് പൈനി , റനില്‍സണ്‍ കെ തോമസ് , എം വി നിഗീഷ് ,
ജില്ലാ സെക്രട്ടറി വി ടി പി രാജേഷ്, ജില്ലാ ട്രഷറര്‍ വി എം രാജേഷ് , എം മാധവന്‍ നമ്പ്യാര്‍ , സുനില്‍കുമാര്‍ , പ്രവീണ്‍ വരയില്ലം , വിജയകുമാരന്‍ നായര്‍ , സഞ്ജീവന്‍ അച്ചാംതുരുത്തി, രതീഷ് പെരിയങ്ങാനം , രതി വയലപ്രം , അജിത കെ , സുജയന്‍ മക്കനായി , ടി ജയകുമാര്‍ , കെ വി സജീഷ് കുമാര്‍ , ശ്രീഹരി വള്ളിയോടന്‍ , ജഗദീശന്‍ നായര്‍ , ബാബു രാജ് , രഘു ഇരിയണ്ണി , രാജേഷ് കമ്പല്ലൂര്‍ , റിജിത്ത് ഹോസ്ദുര്‍ഗ്ഗ് , രതീഷ് ബന്തടുക്ക , സുബിന്‍ രാജ് , ഷഫീഖ് തൃക്കരിപ്പൂര്‍ , ജയരാജ് പെരിയ , ഷജില്‍ പിണറായി , എം എന്‍ രാജേഷ് , പ്രകാശന്‍ , ഗിരിജ മാപ്പിടിച്ചേരി , പ്രീത എന്നിവര്‍ നേതൃത്വം നല്‍കി

Scroll to Top