ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിന്‍മയ യുവകേന്ദ്രം, ചിന്‍മയ മിഷന്‍ കാസര്‍ഗോഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 26ന് ലഹരിവിരുദ്ധ ദിന മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നു.
രാവിലെ 6.30ന് കാസര്‍ഗോഡ് ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ 3.7 കിലോമീറ്റര്‍ ദൂരം പിന്നിട്ട് Chinmaya Vidhyalaya സമാപിക്കും. അഡീഷണല്‍ എസ്.പി. മാരത്തണിന് ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും.
യുവാക്കളും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പരിപാടിയില്‍ ലഹരിമുക്ത സമൂഹം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പങ്കെടുക്കുന്നവര്‍ക്ക് ടി-ഷര്‍ട്ട്, ലഘുഭക്ഷണം, ഇ-സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ഏകദേശം 200 പേരുടെ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
98954 10409, 97468 11764.




