കൊട്ടോടി: അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ചുള്ളിക്കര ടൗണില്‍ കാസര്‍കോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തില്‍ ഒളിമ്പിക് റാലി സംഘടിപ്പിച്ചു.
ഒളിമ്പിക് ദീപശിഖ തെളിയിച്ച ശേഷം ദേശീയ കായിക താരങ്ങളായ അന്ന റെജി, എല്‍ന സി. ജോ, മരിയ ഷാജി എന്നിവര്‍ക്ക് ദീപശിഖ കൈമാറി കൊണ്ട് കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ റഗ്ബി അസോസിയേഷന്‍ പ്രസിഡണ്ട് എം.എം. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഫാദര്‍ സനീഷ് കയ്യാലക്കകത്ത് മുഖ്യാതിഥിയായിരുന്നു. മുന്‍ ഡയറ്റ് ലക്ചറര്‍ സാജു തോമസ് ഒളിമ്പിക് സന്ദേശം നല്‍കി.
പഞ്ചായത്ത് മെമ്പര്‍ ലിറ്റി ജോസ്, ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജോസഫ് പി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മധുസൂദനന്‍ മങ്കത്തില്‍, PTA പ്രസിഡണ്ട് സനല്‍ ഫിലിപ്പ്, റെജി ഒടയംചാല്‍, ബാലചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റഗ്ബിയിലും പഞ്ചഗുസ്തിയിലും ജില്ലാ, സംസ്ഥാന, ദേശീയ തലത്തില്‍ പങ്കെടുത്ത കായിക താരങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മൊമെന്റോയും ചടങ്ങില്‍ വിതരണം ചെയ്തു.
ജില്ലാ റഗ്ബി സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും ടെസ്സി ടീച്ചര്‍ നന്ദിയും പറഞ്ഞു.




